• HOME
  • »
  • NEWS
  • »
  • film
  • »
  • Vadhandhi | ഏതൊരു പോലീസുകാരന്റെയും ജീവിതത്തിലെ ആ ഒരു കേസ്; എസ്.ജെ. സൂര്യയുടെ 'വദന്തി' ട്രെയ്‌ലർ

Vadhandhi | ഏതൊരു പോലീസുകാരന്റെയും ജീവിതത്തിലെ ആ ഒരു കേസ്; എസ്.ജെ. സൂര്യയുടെ 'വദന്തി' ട്രെയ്‌ലർ

എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ

  • Share this:
എസ്.ജെ. സൂര്യയും (S.J. Suryah) ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോൺ ഒറിജിനൽ പരമ്പരയായ 'വദന്തി - ദി ഫെബിൾ ഓഫ് വെലോനി' (Vadhandhi - The Fable of Velonie) എന്ന തമിഴ് ക്രൈം ത്രില്ലറിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി.വാൾവാച്ചർ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസാണ്.

തമിഴ് സിനിമയിൽ നിന്നുള്ള അഭിനേതാക്കളായ എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രീമിയർ ചെയ്യും.

18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാർഢ്യമുള്ളപോലീസുകാരനായ വിവേകിന്‍റെ (എസ്.ജെ.സൂര്യ) യാത്രയിലേക്ക് ട്രെയ്‌ലർ നമ്മെ കൊണ്ടുപോകുന്നു. നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുർബലത പരിശോധിക്കുന്ന ഈ പരമ്പര വദന്തി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ 'കിംവദന്തി'കളാൽ നിറഞ്ഞതാണ്.

വിവേകിന് കേസ് പരിഹരിക്കാൻ കഴിയുമോ? ക്രൂരമായ കുറ്റകൃത്യം നടത്തിയ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അയാൾക്ക് കഴിയുമോ? ഈ ആവേശം അയാളുടെ ജോലിയെയും വ്യക്തിജീവിതത്തെയും കുടുംബത്തെയും ബാധിക്കുമോ? എന്നിങ്ങനെ ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഓരോ വഴിത്തിരിവിലും ആസ്വാദകരെ ത്രസിപ്പിക്കുന്ന ഈ ക്രൈം ത്രില്ലർ പ്രേക്ഷക ശ്രദ്ധ ആകർഷിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.Also read: Baba movie | 20 വർഷത്തിനു ശേഷം രജനികാന്തിന്റെ 'ബാബ' റീമാസ്റ്റർ ചെയ്ത് റിലീസിന്

2002ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ (Rajinikanth) ചിത്രമായ ബാബ (Baba) വീണ്ടും പ്രദർശനത്തിന് തയ്യാറാവുന്നു. പുതിയകാലത്തെ പ്രേക്ഷകർക്കായി ചിത്രം വീണ്ടും എഡിറ്റ് ചെയ്യുകയും ഡിജിറ്റലായി റീ-മാസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാട്ടുകൾ റീമിക്‌സ് ചെയ്‌ത് മോഡേൺ ഫീൽ നൽകിയിട്ടുണ്ട്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലറാണ് 'ബാബ'. രജനികാന്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ബാബ ഒരു ബോക്സ് ഓഫീസ് പരാജയമാണെന്ന് തെളിയിച്ചെങ്കിലും ഒടുവിൽ രജനികാന്തിന്റെ ആരാധകർക്കിടയിൽ ജനപ്രിയ ചിത്രമായി മാറി.

രജനികാന്തിന്റെ ബാബ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഉടൻ റിലീസ് ചെയ്യും. യുവാക്കളുമായി കൂടുതൽ അടുത്തുനിൽക്കാൻ ചിത്രം ഒരു പുതിയ കോണിൽ നിന്ന് വീണ്ടും എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

റിലീസ് ഇങ്ങനെ: "തീർത്തും പുതിയ ആംഗിളിൽ നിന്ന് വീണ്ടും എഡിറ്റ് ചെയ്ത്, പുതിയ ലുക്കോടെ വീണ്ടും ഒരു പുതിയ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ് സിനിമ. മാത്രമല്ല, ഓരോ ഫ്രെയിമും കളർ ഗ്രേഡിംഗ് ഉപയോഗിച്ച് ഡിജിറ്റലായി മെച്ചപ്പെടുത്തിയിട്ടുണ്ട്."

Summary: Trailer drops for SJ Suryah movie 'Vadhandhi - The Fable of Velonie'
Published by:user_57
First published: