HOME » NEWS » Film » MOVIES TRAILER DROPS FOR SOORARAI POTTRU MOVIE

Soorarai Pottru | സൂര്യയുടെ 'സൂരറൈ പോട്ര്' നവംബർ 12ന് റിലീസ്; ട്രെയ്‌ലർ പുറത്തിറങ്ങി

Trailer drops for Soorarai Pottru movie | ദീപാവലി പ്രമാണിച്ച് നവംബർ 12ന് ആമസോൺ പ്രൈം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും

News18 Malayalam | news18-malayalam
Updated: October 26, 2020, 2:08 PM IST
Soorarai Pottru | സൂര്യയുടെ 'സൂരറൈ പോട്ര്' നവംബർ 12ന് റിലീസ്; ട്രെയ്‌ലർ പുറത്തിറങ്ങി
സൂരറൈ പോട്ര്
  • Share this:
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് സൂരറൈ പോട്ര് . കഴിഞ്ഞ വേനൽ അവധിക്കാലത്ത് പ്രദര്ശനത്തിനെത്തേണ്ടിയിരുന്ന ഈ സിനിമയുടെ റിലീസ് കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം അനിശ്ചിതത്തിലാവുകയായിരുന്നു.

ദീപാവലി പ്രമാണിച്ച് നവംബർ 12ന് ആമസോൺ പ്രൈം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. റിലീസിന് മുന്നോടിയായി ട്രെയ്‌ലർ പുറത്തിറക്കി. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് ട്രെയ്‌ലർ യുട്യൂബിൽ ലക്ഷോപലക്ഷം കാഴ്ച്ക്കാരുമായി മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ്. (ട്രെയ്‌ലർ ചുവടെ)

Youtube Video


കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ. ഗോപിനാഥിന്റെ ആത്മകഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്രി'ൽ അപർണ ബാലമുരളിയാണ് നായിക. മാധവൻ പ്രധാനവേഷത്തിലെത്തിയ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കര.

മോഹൻ ബാബു, ജാക്കി ഷറഫ്, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനതാക്കൾ. ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നതിനെതിരെ എക്സിബിറ്റേഴ്സ് സംഘം വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.

ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ്, തെലുങ്ക് ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം ഡബ്ബ് ചെയ്ത് ആമസോൺ പ്രൈമിൽ തന്നെ പ്രദർശനത്തിനെത്തിക്കും.
Published by: user_57
First published: October 26, 2020, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories