• HOME
  • »
  • NEWS
  • »
  • film
  • »
  • 777 Charlie | രക്ഷിത് ഷെട്ടിയുടെ '777 ചാർളി' ട്രെയ്‌ലർ; മലയാളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ്

777 Charlie | രക്ഷിത് ഷെട്ടിയുടെ '777 ചാർളി' ട്രെയ്‌ലർ; മലയാളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ്

Trailer drops for the movie 777 Charlie | മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്

777 ചാർളി

777 ചാർളി

  • Share this:
    കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയെ (Rakshit Shetty) നായകനാക്കി മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്ത ‘777 ചാർളി’ യുടെ (777 Charlie) ട്രെയ്‌ലർ (trailer) പുറത്തിറങ്ങി. നിവിൻ പോളി, ടൊവിനോ തോമസ്‌, ആസിഫ്‌ അലി, ആന്റണി വർഗ്ഗീസ്‌ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ധർമ്മ എന്ന യുവാവുമായുള്ള ചാർളി എന്ന നായ്ക്കുട്ടിയുടെ സൗഹൃദവും ആത്മബന്ധവും കുസൃതികളും യാത്രയും ഇമോഷണൽ പശ്ചാത്തലവുമെല്ലാം ഉൾപ്പെട്ട ട്രെയിലർ അതിമനോഹരമെന്ന് പ്രേക്ഷകർ. മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂൺ 10 ന് തിയറ്ററുകളിലെത്തും.

    പരുക്കനും ഏകാകിയുമായ ‘ധർമ്മ’ യുടെ ജീവിതത്തിലേക്ക് ‘ചാർളി’ കടന്നു വരുന്നതും അവൻ ധർമ്മയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത ശൃംഗേരിയാണ്‌ നായിക. രാജ് ബി. ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.



    പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയും അതാത്‌ ഭാഷകളിൽ വിതരണത്തിനെത്തിക്കും. മലയാളിയായ നോബിൻ പോളാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി. തങ്കച്ചൻ, അഖിൽ എം. ബോസ്, ആദി എന്നിവരും തയ്യാറാക്കി. ശരത് മല്ലേഷ്, സൗരഭ് എ.കെ., നിമിഷ കണ്ണത്ത്‌, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവരാണ് ഡയറക്ഷൻ ടീമിലുള്ളത്.

    ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. എഡിറ്റിംങ്- പ്രതീക് ഷെട്ടി, മീഡിയാ പാർട്ണർ- മൂവി റിപ്പബ്ലിക്‌, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ഹെയിൻസ്‌.

    Summary: Trailer drops for the movie 777 Charlie starring Rakshit Shetty in the lead role. The movie pictures a unique bonding between a lonely man and a stray, that gives him good company. The movie is taken for distribution in Kerala by Prithviraj Sukumaran. The film is slated to hit big screens on June 10. It is being simultaneously released in Malayalam, Tamil, Telugu and Hindi languages. Sangeetha Shetty plays the lady lead in the movie
    Published by:user_57
    First published: