• HOME
  • »
  • NEWS
  • »
  • film
  • »
  • Gila trailer | ഇന്ദ്രൻസ് വ്യത്യസ്ത വേഷത്തിലെത്തുന്ന 'ഗില'; സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

Gila trailer | ഇന്ദ്രൻസ് വ്യത്യസ്ത വേഷത്തിലെത്തുന്ന 'ഗില'; സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

Gila trailer | 'ഗില' ടെക്നോ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്

ഗില

ഗില

  • Share this:
ഇന്ദ്രൻസ് (Indrans) വ്യത്യസ്ത വേഷത്തിലെത്തുന്ന 'ഗില' സിനിമയുടെ ട്രെയ്‌ലർ (Gila movie trailer) പുറത്തിറങ്ങി. റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ. പിള്ളെ ശാന്ത ജി. പിള്ളെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ ഡോക്ടർ മനു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. സംവിധായകരും നടന്മാരുമായ 101പേരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ആയിരിക്കുന്നത്.

'ഗില ഐലൻഡ്' എന്ന സാങ്കല്പികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടിൽ നടക്കുന്ന 'ഗില'  ടെക്നോ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണ്.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളും പറയുന്ന സിനിമയിൽ പ്രണയത്തിനും ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനമുണ്ട്.

ഉടൻ റിലീസിന് ഒരുങ്ങുന്ന ഗിലയിൽ ഇന്ദ്രൻസ് കൈലാഷ് തുടങ്ങിയ താരങ്ങൾക്ക് പുറമെ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം - ക്രിസ്പിൻ കുര്യാക്കോസ്, ഗോപു കൃഷ്ണ; മിക്സിംഗ് - അശ്വിൻ കുമാർ; ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വർ; അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്; ക്രിയേറ്റീവ് ഹെഡ്- പ്രമോദ് കെ. പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍- അശ്വിന്‍, മോഷൻ ഗ്രാഫിക്സ് ഡിസൈനർ - വിഷ്ണു മഹാദേവ് ഡി.ഐ., കളറിസ്റ്റ് - കുഴൽ പ്രകാശ്, ഫിനാൻസ് കൺട്രോളർ - ജോസി ജോർജ്ജ് എരുമേലി.Also read: Sanah Moidutty | സന മൊയ്‌തൂട്ടിയുടെ ശബ്ദത്തിൽ ഏദനിൻ മധു നിറയും കനി... 'വരയൻ' സിനിമയിലെ ഗാനം പുറത്തിറങ്ങി

സിജു വിൽസനെ (Siju Wilson) നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ 'വരയൻ' (Varayan movie) എന്ന ചിത്രത്തിലെ ഒഫീഷ്യൽ പ്രൊമോ ഗാനം റിലീസായി. സന മൊയ്‌തൂട്ടി പാടിയ 'ഏദനിൻ മധു നിറയും കനി' എന്ന പ്രൊമോ ഗാനമാണ്‌ സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്‌. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം നൽകി, സന മൊയ്‌തൂട്ടി തന്നെ അഭിനയിച്ച വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ്‌.

സത്യം സിനിമാസിന്റെ ബാനറിൽ, എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.
Published by:user_57
First published: