സജീർ ബാബയുടെ തിരക്കഥയിൽ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന 'കള്ളൻ ഡിസൂസ' (Kallan D'souza) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മമ്മൂട്ടി (Mammootty) റിലീസ് ചെയ്‌തു. നടൻ സൗബിൻ ഷാഹിർ (Soubin Shahir) കള്ളനായി വേഷമിടുന്ന ചിത്രമാണ്. ദിലീഷ് പോത്തൻ (Dileesh Pothan) ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി (Surabhi Lakshmi) 'കള്ളൻ ഡിസൂസ'യിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കും.
ചിത്രത്തിന്റെ എഡിറ്റിംഗ് റിസാൽ ജിനിയും അരുൺ ചാലിൽ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബി. ഹരിനാരായണന്റെ വരികൾക്ക് ലിയോ ടോമും പ്രശാന്ത് കർമ്മയും ചേർന്നാണ് സംഗീതം പകരുന്നത്. ചിത്രം ജനുവരി 27ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിൽ സൗബിൻ കള്ളൻ ഡിസൂസയായും നടൻ ദിലീഷ് പോത്തൻ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.
മുമ്പ് 2015ൽ പുറത്തിറങ്ങിയ ചാർലി എന്ന സിനിമയിൽ കള്ളൻ ഡിസൂസ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. നടൻ സൗബിൻ തന്നെയാണ് വേഷം കൈകാര്യം ചെയ്തത്. ‘കള്ളൻ ഡിസൂസ’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് നന്നായി ഇഷ്ടപ്പെടുകയും ആ കഥാപാത്രത്തെ അവതരിപ്പിച്ചതിന് നടൻ സൗബിൻ വളരെയധികം പ്രശംസ നേടുകയും ചെയ്തു.
മമ്മൂട്ടി നായകനായ 'ഭീഷ്മപർവ്വം', മഞ്ജു വാര്യരുടെ 'ജാക്ക് ആൻഡ് ജിൽ', 'ജൂതൻ' തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ സൗബിൻ ഷാഹിറിന്റെതായി വരാനിരിക്കുന്നു. സൗബിൻ ഷാഹിർ അടുത്തിടെയാണ് 'മ്യാവു'എന്ന ചിത്രത്തിൽ നായകവേഷം ചെയ്തത്.
Also read: ഇന്ദ്രൻസ്, സൈജു, വിനയ്; 'തേർഡ് മർഡർ' ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു
സൈജു കുറുപ്പ് (Saiju Kurup), വിനയ് ഫോർട്ട് (Vinay Forrt), ഇന്ദ്രൻസ് (Indrans) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേർഡ് മർഡർ' (Third Murder) എന്ന ചിത്രത്തിന്റെ ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോർ, രാജഗോപാൽ ജി., ജെയ്സൺ, ലാജ് ബി.കെ., സാദ്ദിഖ്, സജൽ, അരുണാശു, അനന്യ, ലിയോണ ലിഷോയ്, ജെഫി, മറിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഷിജു തമീൻസ്, സുദർശനൻ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
Summary: Trailer drops for Malayalam movie Kallan D'Souza. The film features actors Soubin Shahir, Dileesh Pothan and Surabhi Lakshmi in the lead roles
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.