നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'; ട്രെയ്‌ലർ പുറത്തിറങ്ങി

  കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'; ട്രെയ്‌ലർ പുറത്തിറങ്ങി

  കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്

  മൂൺവാക്ക്

  മൂൺവാക്ക്

  • Share this:
   ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ചലച്ചിത്ര താരങ്ങളായ നിവിൻ പോളിയുടെ ഫേസ്ബുക്കിലൂടെയും മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിലൂടെയും റിലീസ് ചെയ്തു.

   എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറേ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസര വാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

   ഒരുപക്ഷെ 1990കളിലെ തമിഴ് സിനിമയിലെ പ്രഭു ദേവയുടെ നൃത്ത ശൈലി മൈക്കിൾ ജാക്ക്സനെയും ബ്രേക്ക് ഡാൻസിനെയും പിന്തുടർന്ന ശൈലിയെന്ന്‌ കാണുന്നവർക്ക് മനസ്സിലാകും. അക്കാലത്തെ ചില മലയാള സിനിമകളിലും വളരെ വിരളമായി ബ്രേക്ക് ഡാൻസ് കടന്നു വന്നിരുന്നു. അന്നത്തെ സ്കൂൾ, കലാലയ ഫെസ്ടിവലുകളിൽ ബ്രേക്ക് ഡാൻസുകാർ നേടിയ കയ്യടി ചെറുതൊന്നുമല്ല. മൈക്കിൾ ജാക്‌സന്റെ ഗാനങ്ങൾ തന്നെയാണ് ബ്രേക്ക് ഡാൻസുകാർക്ക് ചുവടുവയ്ക്കാൻ പ്രിയമേറെയും. അക്കാലമെന്നു പറയുമ്പോഴും മൂൺവാക്കിന് ഈ റിയാലിറ്റി ഷോ യുഗത്തിലും ഒളി മങ്ങിയിട്ടില്ല എന്നും മനസ്സിലാക്കാം.   എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍- കിരണ്‍ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-മാത്യു മാത്തന്‍, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.ആര്‍. ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് വാസുദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സുമേഷ് എസ്. ജെ., നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍: മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹെെല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്.

   ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'മൂണ്‍ വാക്ക്' ഉടൻ പ്രദർശനത്തിനെത്തും. വാര്‍ത്താ പ്രചരണം: എ. എസ്. ദിനേശ്.

   Summary: Trailer from the Malayalam movie Moonwalk has been released on YouTube. The film narrates the life of a set of youngsters who were diehard fans of Michael Jackson. The film features more than 134 fresh faces and thousands of local residents. The movie is set for a release soon 
   Published by:user_57
   First published:
   )}