• HOME
  • »
  • NEWS
  • »
  • film
  • »
  • Nanpakal Nerathu Mayakkam | മമ്മുക്ക ഫുൾ ഓൺ ആണ്; 'നൻപകൽ നേരത്ത് മയക്കം' ട്രെയ്‌ലർ പുറത്തിറങ്ങി

Nanpakal Nerathu Mayakkam | മമ്മുക്ക ഫുൾ ഓൺ ആണ്; 'നൻപകൽ നേരത്ത് മയക്കം' ട്രെയ്‌ലർ പുറത്തിറങ്ങി

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ഉടനെ തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്നു

നൻപകൽ നേരത്ത് മയക്കം

നൻപകൽ നേരത്ത് മയക്കം

  • Share this:

    മമ്മൂട്ടി (Mammootty) നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ഉടനെ തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്നു. ഉച്ചയുറക്കം കഴിഞ്ഞുണർന്ന വ്യക്തി താൻ ആരാണെന്ന് മറന്നു പോകുന്നതാണ് സിനിമയുടെ പ്രമേയം. ജെയിംസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകിയിട്ടുള്ള പേര്. മമ്മൂട്ടിയുടെ ഫൈറ്റും ഡാൻസുമൊക്കെ സിനിമയുടെ ട്രെയ്‌ലറിൽ കാണാം.

    മമ്മൂട്ടിക്കമ്പനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം. കഥ: ലിജോ, രചന: എസ് ഹരീഷ്, DOP: തേനി ഈശ്വർ, എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസ്സോസിയേറ്റ്: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്; കലാ സംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ. ബക്കർ, കളറിംഗ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ.ബി. ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ., സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.

    Summary: On Christmas, the trailer for the Malayalam film ‘Nanpakal Nerathu Mayakkam’ starring Mammootty was released. The film directed by Lijo Jose Pellissery, which had its world debut at the just-concluded International Film Festival of Kerala (IFFK), is soon to be released.

    Published by:user_57
    First published: