നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിലും അയർലണ്ടിലുമായി ചിത്രീകരിക്കുന്ന 'ദി ഡാർക്ക് സീക്രട്ട്' ട്രെയ്‌ലർ റിലീസ് ചെയ്തു

  കേരളത്തിലും അയർലണ്ടിലുമായി ചിത്രീകരിക്കുന്ന 'ദി ഡാർക്ക് സീക്രട്ട്' ട്രെയ്‌ലർ റിലീസ് ചെയ്തു

  സന്തോഷ്‌ കീഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു

   ദി ഡാർക്ക് സീക്രട്ട്

  ദി ഡാർക്ക് സീക്രട്ട്

  • Share this:
   മാജിക്കൽ ട്രിയങ്കിലിന്റെ ബാനറിൽ, ജോമോൻ ജോർജ്ജ്, സാബു മാണി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ദി ഡാർക്ക്‌ സീക്രട്ട്' (The Dark Secret) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ റിലീസായി. കേരളത്തിലും അയർലണ്ടിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ സന്തോഷ്‌ കീഴാറ്റൂർ പ്രധാന വേഷത്തിൽ എത്തുന്നു. സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങൾ വിശകലനം ചെയ്യുന്ന സസ്‍പെൻസ് ത്രില്ലർ മൂവിയിൽ, വ്യത്യസ്തമായ പ്രമേയം  അവതരിപ്പിക്കുന്നു.

   ഈ സിനിമ ഒരുപാട് ചിന്തിപ്പിക്കുകയും ലോകം തിന്മയുടെതല്ല മറിച്ച് നന്മയുടെ ആണെന്നും, ഈ ഭൂമിയിൽ നൻമയുടെ സുഗന്ധം പടർത്തുന്നത്, നമ്മുടെ നല്ല ചിന്തകളും, പ്രവർത്തനങ്ങളും ആണ് എന്ന് സമൂഹത്തോട് പറയുന്ന ഒരു നന്മയുടെ സന്ദേശമാണ് കാത്തിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ പറയുന്നു. "ഒരു സിനിമ എന്താകണം എന്നും കല ഒരു സംസ്കാരമാണെന്നും ഈ സിനിമ നമ്മളെ ഓർമ്മപ്പെടുത്തും" സംവിധായകരായ ജോമോൻ ജോർജ്ജ്, സാബു മാണി എന്നിവർ പറഞ്ഞു.

   മാറ്റമുണ്ടാകേണ്ട കാലത്തിന്റെ നിയമങ്ങൾക്ക് മുന്നിൽ ചുഷണം നേരിടുന്ന ജനങ്ങൾക്ക് ഒരു നേരിന്റെ മറുപടി ആയിരിക്കും ഈ സിനിമ എന്ന് അണിയറക്കാർ വിശ്വസിക്കുന്നു. ക്യാമറ- മഹേഷ്‌, സംഗീതം- ജിജി തോംസൺ, ജയകാർത്തി, അസോ ഡയറക്ടർ- അജിത്, എഡിറ്റിംഗ്- മണി, മേക്കപ്പ്- പീയുഷ് പുരുഷു, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഡിസംബർ മഞ്ഞിലെ പ്രണയവുമായി പ്രഭാസിന്റെ 'രാധേ ശ്യാം' ചിത്രത്തിലെ ഗാനം

   ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് (Prabhas) ചിത്രം 'രാധേ ശ്യാമിലെ' (Radhe Shyam) പുതിയ ഗാനം എത്തി. 'മലരോട് സായമേ' എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാൻ്റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.

   ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈണം നൽകിയത്. മലയാളത്തോടൊപ്പം തമിഴ, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

   പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയെറ്ററുകളിലെത്തും. കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്.

   Summary: Trailer of Malayalam movie Dark Secret shot across the locations in India and Ireland released. The movie has actor Santhosh Keezhattoor playing the male lead
   Published by:user_57
   First published: