ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി.എ. സംവിധാനം ചെയ്യുന്ന സിനിമയാണ് 'വിഡ്ഢികളുടെ മാഷ്' (Viddikalude Maashu). ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അഖിൽ സി.ജെ., സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും അഭിനേതാക്കളായി അണിനിരക്കുന്നു.
ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറിൽ ഒ.എം.ആർ. റസാഖ്, ബാബു വി., രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു. ദിലീപ് മോഹൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു. എഡിറ്റർ- ഷിബു പെരിശ്ശേരി. ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- കൃഷ്ണ പൂജപ്പുര, കല- അൻസാരി, മേക്കപ്പ്- ഷിബുജി വൈൻത്തല, വസ്ത്രാലങ്കാരം- ശിവഭക്തൻ, സ്റ്റിൽസ്- മിഥുൻ ടി. സുരേഷ്, അസോസിയേറ്റ് ഡയറക്ടർ- ഹരി സുധൻ, ഡിസൈൻ- മിഥുൻ സുരേഷ്, ആക്ഷൻ- മാഫിയ ശശി, ഫിനാൻസ് കൺട്രോളർ- ദീപക് ആലിപ്പറമ്പ, ചീഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മൈജോൺ ബ്രിട്ടോ, പ്രൊഡക്ഷൻ ഡിസൈനർ- കണ്ണൻ നായർ.
അധ്യാപനമെന്ന മഹത് കർമ്മത്തിൽ നിലവിൽ തുടർന്നു വരുന്ന തെറ്റായ പ്രവണതകളെ പുതിയ കാഴ്ചപ്പാടിൽ തിരുത്താൻ ശ്രമിക്കുന്ന ഒരു മാഷിന്റെ കഥയാണ്, കലാലയ കാഴ്ചകളുടെ വിവിധ കാലഘട്ടങ്ങളിലൂടെ നർമ്മത്തിന് പ്രാധാന്യം നല്കി 'വിഡ്ഢികളുടെ മാഷ്' എന്ന ചിത്രത്തിൽ അനിഷ് വി.എ. ദൃശ്യവൽക്കരിക്കുന്നത്.
Also read: നാല് കാലുകളും കൈകളുമായി ജനിച്ച കുഞ്ഞിന് സഹായവുമായി നടൻ സോനു സൂദ്
ഹൃദയങ്ങൾ കീഴടക്കുന്നതിൽ പരാജയപ്പെടാത്ത ഒരു നടനുണ്ടെങ്കിൽ അത് സോനു സൂദാണ് (Sonu Sood) എന്ന് നിസംശയം പറയാം. അഭിനയം കൊണ്ടല്ല, ജീവിതത്തിൽ തന്നെ മാതൃകയായായാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ നടൻ നൂറുകണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളെ സഹായിക്കുന്നത് മുതൽ ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകാനും സാമ്പത്തികശേഷിയില്ലാത്തവർക്ക് ചികിത്സ നൽകാനും സോനു സൂദ് ഒപ്പമുണ്ടായിരുന്നു. ഒരിക്കൽ കൂടി, താരം നെറ്റിസൺമാരുടെ മനം കവർന്നിട്ടുണ്ട്. ഇപ്പോൾ ഒരു കുട്ടിയുടെ ശസ്ത്രക്രിയ നടത്താൻ അദ്ദേഹം സഹായിച്ച വാർത്തയാണ് പുറത്തുവരുന്നത്.
വ്യാഴാഴ്ച രാത്രി സോനു സൂദ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെത്തി ചൗമുഖി എന്ന പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു. പെൺകുട്ടി ശരീരത്തിൽ നാല് കൈകളും കാലുകളുമായാണ് ജനിച്ചത്. ശസ്ത്രക്രിയ നടത്താൻ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പണമില്ലാതായതിനാൽ നടൻ അവരെ സഹായിച്ചു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.