• HOME
  • »
  • NEWS
  • »
  • film
  • »
  • Welcome to Pandimala | പാണ്ടിമലയിലേക്ക് സ്വാഗതം; 'വെൽക്കം ടു പാണ്ടിമല' ഒഫീഷ്യൽ ട്രെയ്‌ലർ

Welcome to Pandimala | പാണ്ടിമലയിലേക്ക് സ്വാഗതം; 'വെൽക്കം ടു പാണ്ടിമല' ഒഫീഷ്യൽ ട്രെയ്‌ലർ

സിനിമയിൽ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു

വെൽകം ടു പാണ്ടിമല

വെൽകം ടു പാണ്ടിമല

  • Share this:
    സൂരജ് സുന്ദർ, കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന 'വെൽക്കം ടു പാണ്ടിമല' (Welcome to Pandimala) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ റിലീസായി. ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.

    ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജ് നിർവ്വഹിക്കുന്നു. മിർഷാദ് കൈപ്പമംഗലം കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

    മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു. എഡിറ്റിങ്- അൻവർ അലി, ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ, സ്റ്റില്‍സ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ- അർജ്ജുൻ ജിബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരുൺ കുമാസി, അസോസിയേറ്റ് ഡയറക്ടർ- ഗോകുല്‍ ഗോപാല്‍, റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷന്‍ മാനേജർ- മണികണ്ഠന്‍ പെരിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു ചെറുകര, സിദ്ദീഖ് അഹമ്മദ്. പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: കുടുംബ ബന്ധങ്ങളിലെ ഊഷ്മളത നിറയുന്ന ഗാനവുമായി ജയസൂര്യയുടെ 'ജോൺ ലൂഥർ'

    ജയസൂര്യ (Jayasurya), ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂഥർ' (John Luther) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ്, നാരായണി ഗോപന്‍ എന്നിവര്‍ ആലപിച്ച 'ഒരു നാളിതാ പുലരുന്നു മേലെ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്ക് സോംഗ്‌സന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായത്.

    ദീപക് പരമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.

    Summary: Trailer drops for the movie Welcome to Pandimala
    Published by:user_57
    First published: