നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thirimali trailer | മുനമ്പം ഹാർബർ വിട്ട് പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെ നേപ്പാളിലെത്തി? പൊട്ടിച്ചിരിയുമായി 'തിരിമാലി' ട്രെയ്‌ലർ

  Thirimali trailer | മുനമ്പം ഹാർബർ വിട്ട് പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെ നേപ്പാളിലെത്തി? പൊട്ടിച്ചിരിയുമായി 'തിരിമാലി' ട്രെയ്‌ലർ

  തിരിമാലി

  തിരിമാലി

  • Share this:
   മുനമ്പം ഹാർബർ വിട്ട് ഇതുവരെ പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെയാണ് നേപ്പാളിലെത്തിയത്? ബേബിയോടും കുടുംബത്തോടും കോടതി കനിയുമോ? ലോകത്തിലെ ഏറ്റവും അപകടകരമായ ലുക്ല എയർപോർട്ടിൽ ഇവർ എത്തിയതെന്തിന്? സസ്‌പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും 'തിരിമാലി' എന്ന സൂചന നൽകുകയാണ് പുറത്തുവന്ന ട്രെയ്‌ലർ.

   ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സൈന മൂവീസ് റിലീസ് ചെയ്തു. കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ട്രെയ്ലർ സൂചന നൽകുന്നു.

   ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസ് നിർമ്മിച്ച 'തിരിമാലി' രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്നു. സംവിധായകനൊപ്പം സേവ്യർ അലക്സ് തിരക്കഥ എഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- നിഷാദ് സി. ഇസെഡ്, ഛായാഗ്രഹണം - ഫൈസൽ അലി. എഡിറ്റിങ് - വി.സാജൻ. ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന- വിവേക് മുഴക്കുന്ന്.

   നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ബിജിബാൽ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ.

   ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. പി.ആർ.ഒ - എ.എസ്. ദിനേശ്, വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.   Also read: 'ലോഹിതദാസ് സാറിന്റെ ചിതയ്ക്കു മുന്നിൽ പൊട്ടിക്കരയുന്ന ഉണ്ണി'; പോസ്റ്റുമായി സംവിധായകൻ വിനോദ് ഗുരുവായൂർ

   ഉണ്ണി മുകുന്ദൻ (Unni Mukundan) ആദ്യമായി നായകനും നിർമ്മാതാവുമാകുന്ന ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തുന്നു. 'മേപ്പടിയാൻ' ബിഗ് സ്‌ക്രീനുകളിൽ നിറയുന്ന വേളയിൽ വർഷങ്ങൾക്ക് മുൻപ് സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണിയുടെ മുഖം ഓർത്തെടുത്ത് സംവിധായകൻ വിനോദ് ഗുരുവായൂർ. ഫേസ്ബുക്ക് കുറിപ്പിൽ അന്നത്തെ ഉണ്ണിയെ വിനോദ് ഓർത്തെടുക്കുകയാണ്. പോസ്റ്റിലേക്ക്...

   മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്... ഉണ്ണി മുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും.

   സാറിന്റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു. ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമാ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു... നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്... നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും... അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ... അവനാഗ്രഹിച്ച ജീവിതം അവൻ നേടും... ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്.
   Published by:user_57
   First published: