• HOME
  • »
  • NEWS
  • »
  • film
  • »
  • Dear Friend | ടൊവിനോ നായകനാവുന്ന 'ഡിയർ ഫ്രണ്ട്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Dear Friend | ടൊവിനോ നായകനാവുന്ന 'ഡിയർ ഫ്രണ്ട്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Trailer drops for Tovino Thomas movie Dear Friend | ഒരു ഫീൽ ഗുഡ് ചിത്രം എന്ന് സൂചന നൽകുന്നതാണ് ട്രെയ്‌ലർ

ഡിയർ ഫ്രണ്ട്

ഡിയർ ഫ്രണ്ട്

  • Share this:
    'അയാൾ ഞാനല്ല' എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഡിയർ ഫ്രണ്ട്' (Dear Friend). ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും, ഹാപ്പി എന്റർടൈൻമൻസിന്റെയും ബാനറിൽ ആഷിഖ് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ്  ചിത്രം നിർമ്മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ് ചിത്രം എന്ന് സൂചന നൽകുന്നതാണ് ട്രെയ്‌ലർ.

    ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷറഫു, സുഹാസ്, അർജ്ജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്, എഡിറ്റർ - ദീപു ജോസഫ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ. മീഡിയ പ്ലാനിങ് ആൻഡ് മാർക്കറ്റിംഗ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ. ചിത്രം ജൂൺ 10 ന് തിയെറ്ററുകളിൽ റിലീസ് ചെയ്യും.



    Also read: പുത്തനുടുപ്പിട്ട് സിനിമയുടെ ലോഞ്ച് ചടങ്ങിൽ ശ്രദ്ധ നേടി 'ചാർളി'; '777 ചാർളി'യുടെ വിശേഷം

    ഒരു സിനിമയുടെ പ്രൊമോഷൻ വേദിയിൽ മനുഷ്യരെകൂടാതെ ഒരു അതിഥി കടന്നു വരുന്നത് കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം നടന്ന രക്ഷിത്ത് ഷെട്ടി ചിത്രം '777 ചാർളി'യുടെ (777 Charlie) പ്രൊമോഷൻ വേദിയിലാണ് സിനിമയിലെ പ്രധാന താരമായ നായ കടന്നു വന്നത്. സിനിമയിൽ 'അവൻ' ആണെങ്കിലും, ജീവിതത്തിലെ 'അവൾ' ആണ് ആ വേഷം ചെയ്തത് എന്ന് അവതാരക മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. നടക്കുന്ന സംഭവങ്ങൾ തനിക്കു പരിചയമില്ലെങ്കിലും, വലിയ ബഹളം ഒന്നും ഉണ്ടാക്കാതെ 'ചാർളി' വേദിയിലെത്തി. അവിടെ അണിയറക്കാരുടെ ലാളനയേറ്റ്‌ നിലത്തും, മടിയിലും സീറ്റിലുമൊക്കെയായി കക്ഷി സമയം ചിലവിട്ടു.

    ചുവന്ന നിറമുള്ള പുത്തൻ കുപ്പായമിട്ടാണ് ഈ 'സിനിമാ താരം' വേദിയിൽ വന്നത്. കേരളത്തിൽ പൃഥ്വിരാജ് സുകുമാരന്റെ 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ് സിനിമ അവതരിപ്പിക്കുക.

    പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു എന്ന രീതിയിൽക്കൂടി സിനിമയിൽ മലയാളി സാന്നിധ്യമുണ്ട്.

    സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് സിനിമയുടെ ടീസറിൽ ഉൾപ്പെടുത്തുന്ന ഗാനമാണ്.

    മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂൺ 10 ന് തിയറ്ററുകളിലെത്തും.

    Summary: Trailer drops for Tovino Thomas movie 'Dear Friend' hinting that it is going to be a feel-good take on friendship
    Published by:user_57
    First published: