• HOME
  • »
  • NEWS
  • »
  • film
  • »
  • നാടുകാണാനിറങ്ങിയ അമേരിക്കൻ യുവതിക്കൊപ്പം ടൊവിനോ; ചിരിയമിട്ടിന് തിരികൊളുത്തി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ട്രെയ്‌ലർ

നാടുകാണാനിറങ്ങിയ അമേരിക്കൻ യുവതിക്കൊപ്പം ടൊവിനോ; ചിരിയമിട്ടിന് തിരികൊളുത്തി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ട്രെയ്‌ലർ

Trailer drops for Tovino Thomas-starrer Kilometres and Kilometres | ഊട്ടി കാണാൻ വന്ന 'നന്ദിനി തമ്പുരാട്ടി'യെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയ ജോജിക്ക്‌ ശേഷം ഇതാ, മറ്റൊരു യുവാവ്

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ട്രെയ്‌ലറിൽ നിന്നും

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ട്രെയ്‌ലറിൽ നിന്നും

  • Last Updated :
  • Share this:
    ഊട്ടി കാണാൻ വന്ന നന്ദിനി തമ്പുരാട്ടി അല്ല. അമേരിക്കയിൽ നിന്നും വന്ന് നാട്ടിൻപുറത്തുകാരനെ കൊണ്ട് ഇംഗ്ളീഷും പഠിപ്പിച്ച് ഒപ്പം കൂടിയ അമേരിക്കക്കാരി. ഈ വരവിൽ നിന്നും ചിരിയമിട്ടിന് തീ കൊളുത്തികൊണ്ടുള്ള പോക്കാണെന്ന് തീർച്ച. അതാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന ഉറപ്പ്.

    രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്.

    നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്.ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് അമേരിക്കൻ നടിയാണ്, പേര് - ഇന്ത്യ ജാർവിസ്.

    തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ചില സീനുകളിൽ ഇന്ത്യയ്ക്ക് മലയാളം പറയേണ്ട സാഹചര്യം ഉണ്ടായിരുന്നു.

    Published by:meera
    First published: