നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതുമുഖങ്ങളുമായി 'വെള്ളക്കാരന്റെ കാമുകി'; ട്രെയ്‌ലർ പുറത്തിറങ്ങി

  പുതുമുഖങ്ങളുമായി 'വെള്ളക്കാരന്റെ കാമുകി'; ട്രെയ്‌ലർ പുറത്തിറങ്ങി

  പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വെള്ളക്കാരന്റെ കാമുകി'

  വെള്ളക്കാരന്റെ കാമുകി

  വെള്ളക്കാരന്റെ കാമുകി

  • Share this:
   പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, അനു സിത്താര, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്,
   ബിനീഷ് ബാസ്റ്റിൻ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി തുടങ്ങിയവർ തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേൽ, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

   ആചാര്യ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് നിർവ്വഹിക്കുന്നു. അനീഷ് ടിം നെട്ടൂർ എഴുതിയ വരികൾക്ക് വി.കെ. സുനേഷ് സംഗീതം പകരുന്നു.

   പ്രൊഡക്ഷൻ കൺട്രോളർ- പി.സി. മുഹമ്മദ്, കല- ഷാജി കലാമിത്ര, മേക്കപ്പ്-ഷനീജ് ശില്പം, വസ്ത്രാലങ്കാരം- ശാലിനി, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, എഡിറ്റർ-കെ. രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈജു ടിം വേൽ, അസോസിയേറ്റ് ഡയറക്ടർ- ഉമൽസ്, അനിൽ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ- സുധീന്ദ്രൻ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: വിഗ്നേഷ് ശിവന്റെ വരികൾ; തല അജിത് ചിത്രം 'വാലിമൈ'യിലെ ഗാനം പുറത്തിറങ്ങി

   അജിത് നായകനായി ഒരുങ്ങുന്ന 'വലിമൈ' എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ വിഡീയോ ഗാനം റിലീസായി. വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നല്കി, യുവൻ ശങ്കർ രാജാ, അനുരാഗ് കുൽക്കർണി എന്നിവർ ആലപിച്ച 'നാങ്ക വെറെ മാറി' എന്ന ഗാനമാണ് പുറത്തു വിട്ടത്.

   'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വരമൂര്‍ത്തി ഐ.പി.എസ്. എന്ന പോലീസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

   കഴിഞ്ഞ വർഷം ചിത്രീകരിച്ച ബൈക്ക് സീക്വൻസിനിടെ തല അജിത്തിന് പരിക്കേറ്റിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ഈ വർഷം ദീപാവലി റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ പ്ലാൻ ചെയ്യുന്നതായാണ് അറിവ്. എന്നിരുന്നാലും, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

   ചെന്നൈയിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം എന്നിവ പോലെ സിനിമയുമായി ബന്ധമില്ലാത്ത രാഷ്ട്രീയ, പൊതു പരിപാടികളിൽ പോലും ആരാധകർ 'വാലിമൈ' വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഫെബ്രുവരി മാസത്തിൽ ഒരു പ്രസ്താവന ഇറക്കാൻ അജിത്തിനെ പ്രേരിപ്പിച്ചിരുന്നു. ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നായിരുന്നു അജിത് ആവശ്യപ്പെട്ടത്. താനുമായി ബന്ധമില്ലാത്ത ചടങ്ങുകളിൽ സിനിമയുടെ പുതിയ വിവരങ്ങൾ ആവശ്യപ്പെട്ടതിൽ തന്റെ ആരാധകരോട് താൻ അക്കാര്യത്തിൽ അസ്വസ്ഥനാണെന്നും അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം പിൻവാങ്ങാനും അജിത് ആവശ്യപ്പെട്ടു.
   Published by:user_57
   First published:
   )}