ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ 'വെള്ളം' ട്രെയ്ലർ പുറത്തിറങ്ങി. 'ക്യാപ്റ്റന്‍' സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ - ജയസൂര്യ കുട്ടികെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.
നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്..' എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്.
ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെയും ബി.കെ. ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയത്.
സംയുക്താ മേനോന്, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.