• HOME
 • »
 • NEWS
 • »
 • film
 • »
 • Kuri trailer | കുടുംബ പ്രേക്ഷകരെ കാത്ത് വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി'; ട്രെയ്‌ലർ പുറത്തിറങ്ങി

Kuri trailer | കുടുംബ പ്രേക്ഷകരെ കാത്ത് വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി'; ട്രെയ്‌ലർ പുറത്തിറങ്ങി

ജൂലൈ 8ന് തിയേറ്ററുകളിലേക്ക് എത്തുന്ന കുറി കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

'കുറി' സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ

'കുറി' സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ

 • Share this:
  വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan) ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറിയുടെ' ട്രെയ്‌ലർ പുറത്ത്. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ഒരു കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് ട്രെയ്‌ലറിനെക്കുറിച്ചു പൊതുവെയുള്ള അഭിപ്രായം.

  ജൂലൈ 8ന് തിയേറ്ററുകളിലേക്ക് എത്തുന്ന കുറി കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

  ഛായാഗ്രഹണം സന്തോഷ്‌ സി. പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ. ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി., കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു, പി.ആർ.ഒ. - ആതിര ദിൽജിത്.  Also read: ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം; 'സീതാരാമം' സിനിമയിലെ മനോഹര ഗാനമിതാ

  ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ (Sita Ramam) ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്‌ ആണ്. ദുൽഖർ സൽമാനും (Dulquer Salmaan) ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

  വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന 'സീതാരാമം', പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

  തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. പി.എസ്. വിനോദാണ് ഛായാഗ്രഹണം. ഛായാഗ്രഹണ സഹായം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

  അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ.
  Published by:user_57
  First published: