കല്യാണ ബ്രോക്കറായി ബിജു മേനോൻ;  'ആദ്യ രാത്രി'യുടെ ട്രെയ്ലര്‍ ഇറങ്ങി

ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായ വെള്ളിമൂങ്ങ യില്‍ ബിജു മേനോനായിരുന്നു നായകന്‍. ഒരു ഇടവേള യ്ക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'ആദ്യരാത്രി'.

news18-malayalam
Updated: September 7, 2019, 8:04 PM IST
കല്യാണ ബ്രോക്കറായി ബിജു മേനോൻ;  'ആദ്യ രാത്രി'യുടെ ട്രെയ്ലര്‍ ഇറങ്ങി
ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായ വെള്ളിമൂങ്ങ യില്‍ ബിജു മേനോനായിരുന്നു നായകന്‍. ഒരു ഇടവേള യ്ക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'ആദ്യരാത്രി'.
  • Share this:
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'ആദ്യരാത്രി' യില്‍ ബിജു മേനോന്‍ നായകനാവുന്നു.
പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായ വെള്ളിമൂങ്ങ യില്‍ ബിജു മേനോനായിരുന്നു നായകന്‍. ഒരു ഇടവേള യ്ക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'ആദ്യരാത്രി'.

ഒരു കല്യാണ ബ്രോക്കായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. മനോജ് ഗിന്നസ്, അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സര്‍ജാനോ ഖാലിദ്, വിനോദ് കെടാമംഗലം, നസീര്‍ സംക്രാന്തി, പ്രശാന്ത് മുഹമ്മ, പൗളി വത്സന്‍, മാല പാര്‍വ്വതി, സ്‌നേഹ , വീണ നായര്‍, ശോഭ സിംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നര്‍മ്മത്തിനു ഏറേ പ്രധാന്യം നല്കി സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ക്വീന്‍ ഫെയിം
ഷാരീസ്-ജെബിന്‍ എഴുതുന്നു.

' ഒരു ഇന്ത്യന്‍ പ്രണയകഥ ' ശേഷം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഹണം സാദ്ദിഖ് കബീര്‍ നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ,ബി കെ ഹരിനാരായണന്‍,ഡി ബി അജിത്ത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.



പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, കല-അജയ് മാങ്ങാട്, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, പരസ്യകല-ആര്‍ട്ടോ കാര്‍പ്പസ്, എഡിറ്റര്‍-സൂരജ് ഇ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയന്‍ കൃഷ്ണ,നൃത്തം-ബൃന്ദ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കന്നം, സജി ചന്തിരൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Also Read ഇന്ദ്രൻസ്, പൗളി വത്സൻ; 'ഗാഗുൽത്തായിലെ കോഴിപ്പോര്' ടീസർ ഇറങ്ങി

 

 
First published: September 7, 2019, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading