• HOME
 • »
 • NEWS
 • »
 • film
 • »
 • Amala Paul in Teacher | മലയാളത്തിലേക്ക് അമല പോളിന്റെ മടങ്ങിവരവ്; 'ടീച്ചർ' ട്രെയ്‌ലർ കാണാം

Amala Paul in Teacher | മലയാളത്തിലേക്ക് അമല പോളിന്റെ മടങ്ങിവരവ്; 'ടീച്ചർ' ട്രെയ്‌ലർ കാണാം

ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് 'ദി ടീച്ചർ' പ്രദർശനത്തിനെത്തിക്കുന്നു

ദി ടീച്ചർ

ദി ടീച്ചർ

 • Last Updated :
 • Share this:
  അമല പോളിനെ (Amala Paul) കേന്ദ്ര കഥാപാത്രമാക്കി 'അതിരൻ' എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ടീച്ചർ' (The Teacher) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് 'ദി ടീച്ചർ' പ്രദർശനത്തിനെത്തിക്കുന്നു.

  ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു,
  ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി, ജി. പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി.വി. ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

  അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്- അമല്‍ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍, സ്റ്റിൽസ്- ഇബ്സൺ മാത്യു, ഡിസൈൻ- ഓള്‍ഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളർ- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ശ്രീ ക്കുട്ടൻ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ- ശ്യാം പ്രേം, അഭിലാഷ് എം.യു., അസോസിയേറ്റ് ക്യാമറമാൻ- ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, സൗണ്ട് ഡിസൈൻ- സിംങ് സിനിമ, ആക്ഷൻ- രാജശേഖര്‍, വിഎഫ്എക്‌സ്- പ്രോമിസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Summary: Mehfil | മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിലെ ഗസൽ സന്ധ്യ; 'മെഹ്ഫിൽ'ന് വേണ്ടി പാടി പണ്ഡിറ്റ് രമേശ് നാരായണൻ

  സംവിധായകൻ ജയരാജ് (director Jayaraj) കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിർവഹിച്ച്, വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ്‌ ഗോവിന്ദൻ നിർമിക്കുന്ന 'മെഹ്ഫിൽ' (Mehfil) എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. കൈപ്രം എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് പണ്ഡിറ്റ് രമേശ് നാരായണൻ ആലപിച്ച 'ജീവിതമേ, തേൻ കുമ്പിളാകുമീ...' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. സത്യം ഓഡിയോസ് പാട്ടുകൾ പ്രേക്ഷകരിൽ എത്തിക്കുന്നു.

  കൈതപ്രം രചിച്ച്, ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രമേഷ് നാരായൺ, ജി. വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, മുസ്തഫ മാന്തോട്ടം തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

  ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത് ഒരുക്കിയത് കോഴിക്കോട്ടെ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ജയരാജ്‌ മെഹ്ഫിലിലൂടെ വരച്ചു കാട്ടുന്നത് മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ ഒരു മെഹ്ഫിൽ രാവാണ്.
  Published by:user_57
  First published: