നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow trailer | കപ്പ് അടിച്ച് സൗബിൻ ഷാഹിർ; ലാൽ ജോസിന്റെ 'മ്യാവു' ട്രെയ്‌ലർ വരുന്നു

  Meow trailer | കപ്പ് അടിച്ച് സൗബിൻ ഷാഹിർ; ലാൽ ജോസിന്റെ 'മ്യാവു' ട്രെയ്‌ലർ വരുന്നു

  Trailer for Lal Jose movie Meow to be out on December 10 | ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 10 വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും

  മ്യാവു

  മ്യാവു

  • Share this:
   ലാൽ ജോസ് (Lal Jose) സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ (Soubin Shahir), മംമ്ത മോഹന്‍ദാസ് (Mamtha Mohandas) എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 10 വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. ട്രോഫിയേന്തി വിജയാഹ്ലാദത്തിൽ തോളിലേറിയ സൗബിൻ ഷാഹിറിന്റെ ചിത്രമാണ് ട്രെയ്‌ലർ പോസ്റ്ററിൽ കാണാവുന്നത്. ഒന്നാം സമ്മാനമായ എവർറോളിംഗ് ട്രോഫിയാണ് സൗബിന്റെ കയ്യിൽ.

   'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ' മ്യാവൂ ' എന്ന സിനിമയില്‍ സലിം കുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. സിനിമയിലെ ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു.
   View this post on Instagram


   A post shared by laljose (@laljosemechery)


   ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'മ്യാവു'. ദുബായിലേക്ക് പോയി അവിടെ കുടുംബവും ജീവിതവും നയിക്കുന്ന ദമ്പതികളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.
   View this post on Instagram


   A post shared by laljose (@laljosemechery)


   തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.
   View this post on Instagram


   A post shared by laljose (@laljosemechery)


   ലൈന്‍ പ്രൊഡ്യുസര്‍- വിനോദ് ഷൊര്‍ണ്ണൂര്‍, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന 'മ്യാവൂ' ഡിസംബര്‍ 24-ന് എല്‍.ജെ. ഫിലിംസ് തിയെറ്ററിലെത്തിക്കുന്നു.

   Summary: Trailer for Lal Jose movie 'Meow' is scheduled to drop at 6 pm on December 10. The movie headlined by Soubin Shahir and Mamtha Mohandas was shot entirely in Dubai. It narrates the story of a Malayali coupled settled abroad. A cat plays a crucial part in the family drama scripted by ace screenwriter Iqbal Kuttippuram
   Published by:user_57
   First published: