• HOME
  • »
  • NEWS
  • »
  • film
  • »
  • പഴശ്ശിരാജയുടെ സഹ സംവിധായകൻ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി സംവിധായകനാവുന്നു; 'ഏതം' ട്രെയ്‌ലർ

പഴശ്ശിരാജയുടെ സഹ സംവിധായകൻ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി സംവിധായകനാവുന്നു; 'ഏതം' ട്രെയ്‌ലർ

സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി ചെറുകഥാകൃത്തും ചിത്രകാരനുമാണ്

ഏതം

ഏതം

  • Share this:
എം.ടി.- ഹരിഹരൻ ചിത്രമായ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നീ ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ജയസൂര്യ, ബിജു മേനോൻ, ലാൽ ജോസ്, രമേശ് പിഷാരടി, അജയ് വാസുദേവ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നടന്‍ ഉണ്ണി മുകുന്ദന്റെ കസിൻ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍-ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എൻ, പ്രകാശ് ബാരെ, ഹരിത്, എം.ജി. റോഷൻ, അകം അശോകൻ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയപ്രകാശ് എം. നിർവഹിക്കുന്നു. സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി ചെറുകഥാകൃത്തും ചിത്രകാരനുമാണ്.

ഫിറോസ് വടകര, ജോബിഷ് കെ.എം., ശ്രീധരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, ടി.പി. സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

"ഏതം എന്നാൽ പല നിറങ്ങൾ ചേർന്നുള്ള ഒരു നിറം.വര്‍ണ്ണാഭമായ കാമ്പസ് പ്രണയകഥാ ചിത്രമാണ് ഏതം," സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി പറഞ്ഞു.

ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- മൂജീബ് ഒറ്റപ്പാലം, കല- ധൻരാജ് താനൂർ, മേക്കപ്പ്- മണികണ്ഠൻ മരത്താക്കര, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, പരസ്യകല- സുവീഷ് ഗ്രാഫിക്.

'ഏതം' നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.Also read: സാമന്തയുടെ അർപ്പണബോധത്തിൽ വിസ്മയിച്ച് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ; 'യശോദ' നവംബർ 11ന്

ഹരി - ഹരീഷ് സംവിധാനം ചെയ്യുന്ന സാമന്ത (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'യശോദ' (Yashoda) 2022 നവംബർ 11 ന് പ്രദർശനത്തിനെത്തുകയാണ്. ഉണ്ണി മുകുന്ദനാണ് (Unni Mukundan) സിനിമയിലെ നായകൻ.

ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം വമ്പൻ ബജറ്റിലൊരുക്കിയിട്ടുള്ളതാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. തിയറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രിൽ രംഗങ്ങളും ട്രെയ്‌ലറിൽ ഉണ്ടായിരുന്നു.

യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിംഗ് ആക്കിയതെന്നും യാനിക്ക് വെളിപ്പെടുത്തുന്നു.

'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Summary: Watch the trailer for Malayalam movie Etham
Published by:user_57
First published: