• HOME
  • »
  • NEWS
  • »
  • film
  • »
  • Prathi Niraparadhiyano | ദുരൂഹതയുണർത്തുന്ന ഈ കേസിലെ 'പ്രതി നിരപരാധിയാണോ?' ഇന്ദ്രൻസ് ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

Prathi Niraparadhiyano | ദുരൂഹതയുണർത്തുന്ന ഈ കേസിലെ 'പ്രതി നിരപരാധിയാണോ?' ഇന്ദ്രൻസ് ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

ഇന്ദ്രന്‍സ്, ഹരീഷ് പേരടി, പ്രദീപ് നളന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങൾ. നവംബർ 25ന് 'പ്രതി നിരപരാധിയാണോ?' പ്രദർശനത്തിനെത്തുന്നു

പ്രതി നിരപരാധിയാണോ?

പ്രതി നിരപരാധിയാണോ?

  • Share this:
ഇന്ദ്രന്‍സ്, ഹരീഷ് പേരടി, പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രതി നിരപരാധിയാണോ?' (Prathi Niraparadhiyano) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.

ഇടവേള ബാബു, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച്.കെ. നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, നാസ്സർ വളാഞ്ചേരി, സുഭാഷ് മേനോൻ, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, പി.ടി. ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം- വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍.

എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കോടി, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- ശശീന്ദ്രൻ മാളിൽ, സി. ഉദയചന്ദ്രൻ, കല- രഞ്ജിത്ത് കൊതേരി, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പരസ്യകല- മനോജ് ഡിസൈൻ, പശ്ചാത്തല സംഗീതം- എസ്.പി. വെങ്കിടേഷ്, ആക്ഷന്‍- ബ്രൂസിലി രാജേഷ്, നൃത്തം- കുമാര്‍ ശാന്തി, വി.എഫ്.എക്‌സ്.- രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ദേവദാസ് ദേവാങ്കനം.

നവംബർ 25ന് 'പ്രതി നിരപരാധിയാണോ?' പ്രദർശനത്തിനെത്തുന്നു. പി.ആര്‍.ഒ. - എ.എസ്. ദിനേശ്.



Also read: Nivin Pauly | തമിഴിൽ തീപാറിക്കാനൊരുങ്ങി നിവിൻ പോളി; 'യേഴ് കടൽ യേഴ് മലൈ' ക്യാരക്ടർ പോസ്റ്റർ

റാം ഒരുക്കുന്ന 'യേഴ് കടൽ യേഴ് മലൈയിലെ' (Yezhu Kadal Yezhu Malai) നിവിൻ പോളിയുടെ (Nivin Pauly) ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എൻ.കെ. ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Published by:user_57
First published: