• HOME
  • »
  • NEWS
  • »
  • film
  • »
  • Routemap trailer | ആ കാലം വീണ്ടും വരുമോ? കോവിഡ് കാലത്തെ പശ്ചാത്തലമാക്കിയ ചിത്രം 'റൂട്ട് മാപ്' ട്രെയ്‌ലർ പുറത്തിറങ്ങി

Routemap trailer | ആ കാലം വീണ്ടും വരുമോ? കോവിഡ് കാലത്തെ പശ്ചാത്തലമാക്കിയ ചിത്രം 'റൂട്ട് മാപ്' ട്രെയ്‌ലർ പുറത്തിറങ്ങി

മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'റൂട്ട് മാപ്പ്'

റൂട്ട്മാപ്പ്

റൂട്ട്മാപ്പ്

  • Share this:

    മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന ‘റൂട്ട് മാപ്പ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സൈന മൂവീസിലൂടെ റിലീസായി. ലോക്ഡൗൺ പശ്ചാത്തലമാക്കി കഥ പറയുന്ന ‘റൂട്ട്മാപ്പ്’ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

    Also read: Poojapura Ravi | പൂജപ്പുര രവി ഇനി മറയൂരിൽ; യാത്രാ മംഗളവുമായി സഹതാരങ്ങൾ

    പത്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, ഗോപു കിരണ്‍, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര തുടങ്ങിയവരും അഭിനയിക്കുന്നു.

    കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അരുൺ കായംകുളം എഴുതുന്നു.

    ആഷിഖ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശാന്ത് കർമ്മ, അശ്വിൻ വർമ്മ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റർ- കൈലാഷ് എസ്. ഭവൻ.

    Summary: A Malayalam film titled Routemap was planned and created amid the Covid 19 outbreak in India. The film, which was filmed in two different cities– Thiruvananthapuram and Chennai– depicts life in two apartments during a lockdown. The trailer for the movie is released as anxiety over a potential Covid 19 spike spreads throughout the globe

    Published by:user_57
    First published: