• HOME
 • »
 • NEWS
 • »
 • film
 • »
 • Sayanna Varthakal | ഗോകുൽ, ധ്യാൻ, അജു, ഇന്ദ്രൻസ്; 'സായാഹ്‌ന വാർത്തകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

Sayanna Varthakal | ഗോകുൽ, ധ്യാൻ, അജു, ഇന്ദ്രൻസ്; 'സായാഹ്‌ന വാർത്തകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

Trailer for the movie Sayanna Varthakal has come | സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയാണിത്

സായാഹ്ന വാർത്തകൾ

സായാഹ്ന വാർത്തകൾ

 • Last Updated :
 • Share this:
  ഗോകുൽ സുരേഷ് (Gokul Suresh), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), അജു വർഗീസ് (Aju Varghese), ഇന്ദ്രൻസ് (Indrans) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം ചെയ്യുന്ന 'സായാഹ്ന വാർത്തകൾ'
  എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി.

  സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ശരണ്യ ശർമ്മ നായികയാവുന്നു. സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുക്കുന്ന 'സായാഹ്ന വാർത്തകളുടെ' തിരക്കഥ സംഭാഷണം സച്ചിൻ ആർ. ചന്ദ്രൻ, അരുൺ ചന്ദു എന്നിവർ ചേർന്നെഴുതുനന്നു. ശരത് ഷാജി ഛായാഗ്രഹണം നിർവഹിക്കുന്നു.

  ബി.കെ. ഹരിനാരായണൻ, എലിസമ്പത്ത് ജോസ് എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- ഹിഷാം യൂസഫ്, കല-ഷിജി പട്ടണം, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ-നിതിൻ എം.എസ്., രാജേഷ് അടൂർ, മാക്സ് വെൽ എം.എസ്., പ്രശാന്ത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- കമലേഷ് പയ്യന്നൂർ, മനോജ് കാരന്തൂർ, സജീവ് ചന്തിരുർ, സന്തോഷ് കാവുങ്കൽ, പരസ്യകല- ആന്റണി സ്റ്റീഫൻ, സ്റ്റിൽസ്- പ്രിൻസ് പി.എം., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റിയാസ്.
  ജൂൺ ഇരുപത്തിനാലിന് 'സായാഹ്ന വാർത്തകൾ' D14 എന്റർടൈമെന്റ്സ്. തിയെറ്ററുകളിലെത്തിക്കുന്നു.  Also read: Nayanthara Vignesh Shivan | നയൻസിന് വേണ്ടി വിക്കി എഴുതിയ ചലച്ചിത്ര ഗാനങ്ങൾ ഏതെല്ലാമെന്നറിയാമോ?

  ചുവന്ന വിവാഹവസ്ത്രത്തിൽ മിന്നിത്തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (Nayanthara) തന്റെ പ്രിയതമൻ വിഗ്നേഷ് ശിവനുമായി (Vignesh Shivan) ജീവിതത്തിൽ ഒന്നിച്ച സുദിനമാണ് കടന്നുപോയത്. അവരുടെ ഏഴു വർഷം നീണ്ട ബന്ധം ഒരു മുത്തശ്ശിക്കഥ പോലെ വായിക്കാൻ കഴിയും. ജൂൺ 9 ന് ചെന്നൈയിൽ നടന്ന തെന്നിന്ത്യൻ ശൈലിയിലെ വിവാഹ ചടങ്ങിലാണ് കോളിവുഡ് ദമ്പതികൾ വിവാഹിതരായത്.

  2015-ൽ അവരുടെ ആദ്യ സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പ്രണയകഥയുടെ തുടക്കം. അതിനുശേഷം സംവിധായകനും ഗാനരചയിതാവും ആയ വിഗ്നേഷ് തന്റെ പ്രിയതമയ്ക്കായി നിരവധി മെലഡികൾ എഴുതിയിട്ടുണ്ട്. വിക്കിയുടെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ നോക്കാം.

  നാൻ പിഴൈ: വിഗ്നേഷ് ശിവന്റെ അടുത്തിടെ പുറത്തിറങ്ങിയ 'കാത്തുവാക്കുള രണ്ടു കാതലിൽ' നിന്നുള്ള നാൻ പിഴ, നയൻതാരയുടെ പേരിലുള്ള ഒരു മെലഡി ട്രാക്കാണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ട്രാക്ക് രവി ജിയും ഷാഷ തിരുപ്പതിയും ചേർന്നാണ് പാടിയത്.

  Summary: Trailer for the movie 'Sayanna Varthakal' starring Gokul Suresh, Dhyan Sreenivasan, Aju Varghese and Indrans in the lead roles released. The movie has got a release date as well
  Published by:user_57
  First published: