HOME » NEWS » Film »

Veyil Trailer ചിങ്ങം ഒന്നിന് 'വെയിൽ' തെളിയും; ആദ്യ പരിഗണ തീയറ്റർ റിലീസിനെന്ന് നിർമ്മാതാവ്

Veyil Trailer ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്

News18 Malayalam | news18-malayalam
Updated: August 11, 2020, 4:50 PM IST
Veyil Trailer ചിങ്ങം ഒന്നിന് 'വെയിൽ' തെളിയും; ആദ്യ പരിഗണ തീയറ്റർ റിലീസിനെന്ന് നിർമ്മാതാവ്
Veyil Trailer
  • Share this:
കൊച്ചി: ഷെയിൻ നിഗം നായകനാകുന്ന വെയിൽ സിനിമയുടെ യുട്യൂബ് ട്രെയിലർ ചിങ്ങം ഒന്നിന് പുറത്തിറങ്ങും. ഗുഡ് വിൽ എൻറർടെയിൻമെൻറസിൻ്റെ യു ട്യൂബ് ചാനലിലൂടെ രാവിലെ 7 മണിക്കാണ് പ്രകാശനം. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്.

കോവിഡ് പ്രശ്നം ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇതിനിടെ ഓൺലൈൻ റിലീസിങ്ങിനായി കമ്പനികൾ നിർമ്മാതാവിനെ സമീപിച്ചു. ശക്തമായ തിരക്കഥയുള്ള വെയിലിന് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെന്നാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമിൻ്റെ പ്രതീക്ഷ. എന്നാൽ തീയറ്റർ റിലീസിങ്ങിനാണ് പ്രഥമ പരിഗണനയെന്ന് നിർമ്മാതാവ് ജോബി ജോർജ് പറയുന്നു.

TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ് [NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case| 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി
[NEWS]

ഷൈലോക്ക് ഉൾപ്പടെയുള്ള തൻറെ സിനിമകളെ തിയറ്ററുകൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അതിനാൽ തിയറ്ററുകളിൽ തന്നെ വെയിൽ റിലീസ് ചെയ്യാനാണ് ആഗ്രഹം. കോവിഡ് പ്രതിസന്ധിയിൽ കാത്തിരിപ്പ് അനന്തമായി നീണ്ടാൽ മാത്രമേ മറിച്ചൊരു നിലപാട് ആലോചിക്കുന്നുള്ളു. പുതുമുഖ സംവിധായകനായ ശരത്തിൻറെ താൽപര്യവും ഇക്കാര്യത്തിൽ പരിഗണിച്ചിട്ടുണ്ട് എന്നും ജോബി ജോർജ് ന്യൂസ് 18 നോട് വ്യക്തമാക്കി.

നിർമ്മാണത്തിലിരിക്കെത്തന്നെ ഏറെ വിവാദമായ സിനിമയാണ് വെയിൽ. കരാർ തുകയിലും കൂടുതൽ തുക ആവശ്യപ്പെട്ട് നായകനായ ഷെയ്ൻ നിഗം ലൊക്കേഷൻ വിട്ടു പോയത് വാർത്തകളിൽ ഇടം നേടിയിരുന്നു. താടിയും മുടിയും മുറിച്ച് നായകനടൻ പ്രതിഷേധിച്ചതും സിനിമാ മേഖലയിൽ വലിയ ചർച്ചയായി. പിന്നീട് നിർമ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ തുടർ ചിത്രീകരണം നടന്നത്.

സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയ ഷെയിൻ നിഗം വലിയ സഹകരണമാണ് നൽകിയതെന്ന് സംവിധായകൻ ശരത് പറയുന്നു. എന്ത് വിട്ടുവീഴ്ചക്കും തയാറാണെന്ന നിലപാടിലായിരുന്നു ഷെയിൻ. അതുകൊണ്ട് 18 ദിവസത്തെ ഷൂട്ടിംഗ് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു. ഷെയിൻ നിഗത്തിന്ന് ഉണ്ടായ എല്ലാ തെറ്റിദ്ധാരണകളും മാറിയെന്ന് നിർമ്മാതാവ് ജോബി ജോർജും പറഞ്ഞു. പ്രശ്നങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ തിരച്ചറിയാൻ ഷെയ്നിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധികൾ ഒഴിഞ്ഞാൽ വെയിൽ ക്രിസ്തുമസോടെ തീയറ്ററുകളിലെത്തും.
Published by: user_49
First published: August 11, 2020, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories