ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ് (Lijomol Jose), തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി. ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നു.
സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു. എഡിറ്റർ- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈൻ- ശങ്കരന് എ.എസ്., സിദ്ധാര്ത്ഥന്, ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്- സിനൂപ് രാജ്, കളറിസ്റ്റ്-ഷണ്മുഖ പാണ്ഡ്യന് എം., സ്റ്റിൽസ്- വിനീത് വേണുഗോപാലന്‍, ഡിസൈൻ- പ്രത്തൂല്‍ എന്‍.ടി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: Karthikeya 2 teaser | അനുപം ഖേർ, നിഖിൽ, അനുപമ പരമേശ്വരൻ; 'കാർത്തികേയ 2' ടീസർനിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ 2 ന്റെ ടീസർ (teaser of Karthikeya 2) ഇന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. 'കാർത്തികേയ 2' ഏറെ പ്രതീക്ഷകളുമായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.
മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേർ വേഷമിടും.
കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ.
Summary: Trailer for the movie 'Visudha Mejo' starring Lijomol Jose, Mathew Thomas and Dinoy Paulose has been dropped. The trailer video shows a love affair between Mejo and Jeena. Kiran Antony is directing the movie that has been written by Dinoy, who is also one of the lead actorsഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.