ഓടിട്ട പുരപ്പുറത്ത് കേറി ഇളക്കിയും തിരിച്ചും ആന്റിന അനക്കി, സിഗ്നൽ കിട്ടുന്നുണ്ടോ എന്നറിയാൻ മുകളിൽ ഇരിക്കുന്നയാളിന് വീടിനകത്തു നിന്നും സന്ദേശമയച്ച് ഉറപ്പാക്കി എല്ലാവരും ഒന്നിച്ചിരുന്ന് തെളിച്ചമുള്ള ടി.വി. കാഴ്ച സന്തോഷത്തോടു കൂടി ആസ്വദിച്ച കാലം ഓർക്കുന്നോ? തൊണ്ണൂറുകളുടെ പകുതി വരെ പല വീടുകളിലും ഉണ്ടായിരുന്ന കാഴ്ചയാണ് 'സബാഷ് ചന്ദ്രബോസ്' (Sabaash Chandrabose) സിനിമയുടെ ട്രെയ്ലറിന് പ്രതിപാദ്യം. കളർ ടി.വി. ഒരു വലിയ സംഭവമായിരുന്ന നാളുകളിലേക്ക് ട്രെയ്ലർ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 5ന് റിലീസ് ചെയ്യുന്നു. ഏറെ ശ്രദ്ധ നേടിയ 'ആളൊരുക്കം' എന്ന ഇന്ദ്രൻസ് ചിത്രം സംവിധാനം ചെയ്ത വി.സി. അഭിലാഷ് ആണ് സംവിധായകൻ.
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തിയെറ്ററുകളിൽ എത്തിയ്ക്കുന്നത്.
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. സ്നേഹ പാലിയേരി നായികയാവുന്ന ചിത്രത്തിൽ ധര്മ്മജന് ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹൻ, ഭാനുമതി പയ്യന്നൂർ, മുഹമ്മദ് എരവട്ടൂർ, ബാലു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി.സി. അഭിലാഷും അജയ് ഗോപാലുമാണ്.
എഡിറ്റിംഗ്- സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ- ജോസ് ആന്റണി, ആർട്ട്- സാബുറാം, മിക്സിങ്ങ് - ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ഡി.ഐ.: ശ്രിക് വാര്യർ, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ- എസ്.എൽ. പ്രദീപ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ആക്ഷൻ- ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ- രോഹിത് നാരായണൻ, അരുൺ വിജയ് വി.സി., വി.എഫ്.എക്സ്.: ഷിനു, സബ് ടൈറ്റിൽ- വൺ ഇഞ്ച് വാര്യർ, ഡിസൈൻ- ജിജു ഗോവിന്ദൻ, പ്രോമോ പോസ്റ്റർ ഡിസൈൻസ്- ബിജേഷ് ശങ്കർ, ഫിലിം മാർക്കറ്റിങ്- ദി നയൺ സ്റ്റോക്ക്, സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.
Summary: Trailer for the movie Sabaash Chandrabose got released. The movie stars Vishnu Unnikrishnan and Johnny Antony in the leadഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.