ഇന്റർഫേസ് /വാർത്ത /Film / RRR trailer | രാജമൗലിയുടെ RRR ട്രെയ്‌ലർ റിലീസ് താരനിബിഡമാവും; പങ്കെടുക്കാൻ അജയ് ദേവ്ഗണും, ആലിയ ഭട്ടും

RRR trailer | രാജമൗലിയുടെ RRR ട്രെയ്‌ലർ റിലീസ് താരനിബിഡമാവും; പങ്കെടുക്കാൻ അജയ് ദേവ്ഗണും, ആലിയ ഭട്ടും

RRR

RRR

ഇതിഹാസ ചിത്രമായ RRR-ന്റെ ട്രെയ്‌ലർ ഡിസംബർ 3-ന് പുറത്തിറങ്ങും

  • Share this:

എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) പാൻ-ഇന്ത്യ ഇതിഹാസ ചിത്രമായ RRR-ന്റെ ട്രെയ്‌ലർ ഡിസംബർ 3-ന് പുറത്തിറങ്ങും. രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, തുടങ്ങിയവരുടെ ദൃശ്യങ്ങളുള്ള പോസ്റ്ററുകളും ഗാനങ്ങളും ഉൾപ്പെടെ ഒന്നിലധികം വീഡിയോകൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

ട്രെയ്‌ലർ റിലീസിനോടൊപ്പം ഡിസംബർ 3 ന് ഒരു പരിപാടി ഉണ്ടായിരിക്കുമെന്ന് RRR ടീം ഇപ്പോൾ വെളിപ്പെടുത്തി. നിർമ്മാതാക്കൾ ഒരു പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, “ഇത് ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റുകളിലും ട്രെയ്‌ലർ ലോഞ്ചുകളിലും ഒന്നായിരിക്കും. കാരണം പാൻഡെമിക്കിന് ശേഷം, ഇതാദ്യമായാണ് ബോളിവുഡും സൗത്ത് ഇൻഡസ്‌ട്രിയും ഒന്നിച്ച് ചേർന്നൊരു പരിപാടി അവതരിപ്പിക്കുന്നത്" എന്ന് പറയുന്നു.

ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ദക്ഷിണേന്ത്യയിൽ നിന്നും ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരും ബോളിവുഡിൽ നിന്നുള്ള അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും പങ്കെടുക്കും. ഒപ്പം തന്നെ രാജമൗലിയും മറ്റ് സാങ്കേതിക വിദഗ്ധരും ഉണ്ടാവും.

450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.

ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം: കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറില്‍, കഥ: വി. വിജയേന്ദ്ര പ്രസാദ്, സംഗീതം: കീരവാണി, വിഎഫ്എക്സ് വി: ശ്രീനിവാസ് മോഹന്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം: രാമ രാജമൗലി.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

PEN സ്റ്റുഡിയോയുടെ ജയന്തി ലാൽ ഗഡ ഉത്തരേന്ത്യയിലുടനീളമുള്ള തിയറ്റർ വിതരണാവകാശം സ്വന്തമാക്കിയതിനു പുറമെ എല്ലാ ഭാഷകളുടെയും ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് അവകാശങ്ങളും നേടിയിട്ടുണ്ട്. പെൻ മരുതർ ആണ് വടക്കൻ മേഖലയിൽ ചിത്രം വിതരണം ചെയ്യുന്നത്. ഡിവിവി എന്റർടൈൻമെന്റിന്റെ ഡിവിവി ദനയ്യയാണ് ആർആർആർ നിർമ്മിച്ചിരിക്കുന്നത്. 2022 ജനുവരി 7ന് ചിത്രം റിലീസ് ചെയ്യും.

First published:

Tags: Rajamouli, RRR, S.S. Rajamouli