നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 99 Crime Diary | പോലീസ് വേഷത്തിൽ ഗായത്രി സുരേഷ്; '99ക്രൈം ഡയറി' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

  99 Crime Diary | പോലീസ് വേഷത്തിൽ ഗായത്രി സുരേഷ്; '99ക്രൈം ഡയറി' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

  പൂർണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച '99' ഒരു ക്രൈം ത്രില്ലർ ആണ്

  99 ക്രൈം ഡയറി

  99 ക്രൈം ഡയറി

  • Share this:
   ജിബു ജേക്കബ് എന്റർടൈൻമെന്റിന്റെ ബാനറിൽ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '99ക്രൈം ഡയറി' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സൈന മൂവീസ് യൂട്യൂബ് ചാനലിൽ റിലീസായി.

   ശ്രീജിത്ത്‌ രവി, വിയാൻ മംഗലശ്ശേരി, ഗായത്രി സുരേഷ്, പയസ്, ഫർസാന, പ്രമോദ് പടിയത്ത്, ധ്രുവ് നാരായണൻ, സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച '99' ഒരു ക്രൈം ത്രില്ലർ ആണ്.

   1999ലെ ആദിവാസി വനമേഖലയിലെ ഭൂസമരവുമായ് ബന്ധപ്പെട്ട കഥപറയുന്ന ചിത്രം തുടർച്ചയായ കൊലപാതകങ്ങളുടെ വർത്തമാനകാലം ചർച്ച ചെയ്യുന്നു. നക്സൽ ലൂയി എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്രീജിത്ത്‌ രവി അവതരിപ്പിക്കുന്നത്. കാലം മായ്ക്കാത്ത മുറിവുകളുടെ എണ്ണിയാലൊടുങ്ങാത്ത പകപോക്കലുകളുമാണ് ചിത്രത്തിലെ പ്രമേയം.

   സംവിധായകനും, നിർമ്മാതാവുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചുവരുന്ന സിന്റോ സണ്ണി 2015ൽ പുറത്തിറക്കിയ 'നൂൽപ്പാലം 'എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൂടാതെ 'ഗുരുവിന്റെ നിർമ്മാണത്തിൽ ശിഷ്യന്റെ സിനിമ' എന്നൊരു പ്രത്യേകത കൂടിയുണ്ട് '99'ക്രൈം ഡയറിക്ക്.

   ഛായാഗ്രഹണം മുജീബ് ജുജൂസ് നിർവ്വഹിക്കുന്നു. സംഗീതം- അരുൺ കുമാരൻ, എഡിറ്റിങ്- വികാസ് അല്ഫോൻസ്. പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, കല- രാഹുൽ & ഉല്ലാസ്, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- മൃദുല മുരളി, സഹസംവിധാനം- ബിനു മാധവ്, ശരൺ, ഡിസൈൻ- റോസ് മേരി ലില്ലു, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഔസേപ്പച്ചന്റെ 200ാമത്തെ സിനിമ; 'എല്ലാം ശരിയാകും' ചിത്രത്തിലെ മനോഹരമായ മെലഡി

   ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിലെ മനോഹര ​ഗാനം പുറത്തിറങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഔസേപ്പച്ചന്റെ സം​ഗീതജീവിതത്തിലെ 200ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തത്.

   ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

   Summary: Trailer of the movie '99 Crime Diary' got released. The film has actor Gayathri Suresh on board
   Published by:user_57
   First published:
   )}