വേറിട്ട കഥാപാത്രവുമായി അജു വർഗീസ് നായക വേഷം ചെയ്യുന്ന മലയാള ചിത്രം കമലയുടെ ട്രെയ്ലർ പുറത്തിറങ്ങി. നിഗൂഢതകൾ നിറഞ്ഞ ട്രെയ്ലർ അവതരണത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തത പുലർത്തുന്നു.
അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കമല'.
ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്, മൊട്ട രാജേന്ദ്രന്, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്, ശ്രുതി ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ആനന്ദ് മധുസൂദനന് ഗാന രചനയും സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aju varghese, Kamala movie, Ranjith sankar