നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ടി.ജി. രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രം; 'അവകാശികൾ' സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

  ടി.ജി. രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രം; 'അവകാശികൾ' സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

  Trailer of Avakashikal movie starring TG Ravi released | ട്രെയ്‌ലർ പ്രകാശനം തൃശ്ശൂരിൽ വച്ച് നടന്നു

  അവകാശികൾ സിനിമയിൽ ടി.ജി. രവി

  അവകാശികൾ സിനിമയിൽ ടി.ജി. രവി

  • Share this:
   റിയൽവ്യൂ ക്രിയേഷന്സിന്റെ ബാനറിൽ എൻ. അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന അവകാശികൾ എന്ന സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

   ടി. ജി. രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ സിനിമ എന്ന പ്രത്യേകതയും അവകാശികൾക്കുണ്ട്. കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന ടി.ജി. രവിക്ക് സ്നേഹാദരവും ട്രെയ്‌ലർ റിലീസിനൊപ്പം തൃശ്ശൂരിൽ വച്ച് നടന്നു. ചടങ്ങ് കേരള റെവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര താരം ജയരാജ് വാര്യർ അധ്യക്ഷത വഹിച്ചു.

   സംവിധായകരായ ഷൈജു അന്തിക്കാട്, ഹനീഫ് അദേനി, മുൻ എം.എൽ.എ. കെ.വി. അബ്ദുൾ ഖാദർ, ചലച്ചിത്ര താരം ശിവജി ഗുരുവായൂർ അവകാശികളുടെ സംവിധായകൻ എൻ. അരുൺ തുടങ്ങിയവർ ടി.ജി. രവിക്ക് ആശംസകൾ നേർന്നു.

   ചടങ്ങിൽ ടി ജി രവി തന്റെ ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും നർമ്മത്തോടെ പങ്കുവെച്ചത് പ്രേക്ഷകരിൽ ചിരി പടർത്തി. താൻ പണ്ട് ചെയ്തിരുന്ന കഥാപാത്രങ്ങൾ മിക്കതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങളായിരുന്നു, അതുകാരണം ജീവിതത്തിൽ താൻ നേരിട്ട ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ ടി.ജി. രവി പങ്കുവെച്ചു.   മൂന്നു തലമുറക്കൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ച തനിക്ക് മഹാനടൻ സത്യനൊപ്പം അഭിനയിക്കുവാൻ സാധിക്കാത്ത ദുഃഖം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ടി.ജി. രവി പ്രധാന വേഷത്തിൽ എത്തുന്ന 'അവകാശികൾ' ഉടൻ പ്രേക്ഷകരിലേക്ക് എത്തും.

   ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച 'അവകാശികൾ' വർത്തമാനകാല രാഷ്ട്രീയം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു. ടി. ജി. രവി, ഇർഷാദ് അലി, ജയരാജ് വാര്യർ, എം.എ. നിഷാദ്, സോഹൻ സീനു ലാൽ, അനൂപ് ചന്ദ്രൻ, സാജു നവോദയ (പാഷാണം ഷാജി), ബേസിൽ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു. ക്യാമറ വിനു പട്ടാട്ട്, ആയില്യൻ കരുണാകരൻ. എഡിറ്റിംഗ്: അഖിൽ എ.ആർ., ഗാനരചന: റഫീഖ് അഹമ്മദ്, പാർവതി ചന്ദ്രൻ, സംഗീതം: മിനീഷ് തമ്പാൻ.

   Summary: Trailer of the movie Avakashikal, 250th film of TG Ravi got released 
   Published by:user_57
   First published:
   )}