നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Chathurmukham trailer | മഞ്ജു വാര്യരുടെ ഹൊറർ ചിത്രം; 'ചതുർമുഖം' ട്രെയ്‌ലർ പുറത്തിറങ്ങി

  Chathurmukham trailer | മഞ്ജു വാര്യരുടെ ഹൊറർ ചിത്രം; 'ചതുർമുഖം' ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer of Chathurmukham movie starring Manju Warrier launched | ഭീതിദായകമായ മുഹൂർത്തങ്ങളുമായി 'ചതുർമുഖം'. ചിത്രം ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും

  ചതുർമുഖത്തിൽ മഞ്ജു വാര്യർ

  ചതുർമുഖത്തിൽ മഞ്ജു വാര്യർ

  • Share this:
   വിവരസാങ്കേതികവിദ്യയുടെ കാലത്തും വ്യത്യസ്തമായ പ്രേത കഥയുമായി മഞ്ജു വാര്യർ ചിത്രം 'ചതുർമുഖം'. ടെക്‌നോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അത്യന്തം ഭീതിദായകമായ മുഹൂർത്തങ്ങളാണ് ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

   മഞ്ജു വാര്യരും, സണ്ണി വെയ്‌നും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ട് അതിനുള്ള ഉത്തരവുമായ് മഞ്ജു വാര്യരും സണ്ണി വെയ്‌നും എത്തിയിരുന്നു. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിംഗ്ടോണും ഇരുവരും അനാവരണം ചെയ്യുകയും ചെയ്തു.

   രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

   കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവർത്തകരും ചതുർമുഖത്തിൽ ഉണ്ട്.   നയൻ, ആമേൻ, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്.

   ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളുടെ എഡിറ്റർ ആയ മനോജാണ് ചതുർമുഖത്തിന്റെ എഡിറ്റിംഗ് കൈക്കാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജൻസിയായ പ്രോമിസാണ് ആകാംഷ ഉണർത്തുന്ന മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത്.

   ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർമുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.

   സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം കാണികൾക്ക് നൂതന ദൃശ്യാനുഭവവുമായി സിനിമാ സ്‌ക്രീനുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

   Summary: Trailer of Manju Warrier movie 'Chathurmukham' has been released. The film on techno-horror genre has riveting moments captured in it. Sunny Wayne plays the male lead. Chathurmukham is releasing in theatres on April 8
   Published by:user_57
   First published:
   )}