അമ്മാമ്മയുടെ കൊച്ചു മോനും, ഒതളങ്ങതുരുത്തിലെ പാച്ചുവും ഉത്തമനും ഒന്നിക്കുന്ന 'കുടുക്ക്' എന്ന വെബ് സീരീസിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസായി. അമ്മമ്മയുടെ കൊച്ചുമോന്‍ എന്ന വെബ് സീരീസിലൂടെ ഏറേ ജനപ്രീതി നേടിയ ജിന്‍സണ്‍ എം.ടി. സംവിധാനം ചെയ്യുന്ന 'കുടുക്ക്' പുതിയ പ്രൊജക്ടിൽ മറ്റൊരു ഹിറ്റ് വെബ് സീരീസായ ഒതളങ്ങതുരുത്തിലെ പാച്ചുവും ഉത്തമനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയാന ഹമീദ് നായികയാവുന്നു.
'അമ്മാമ്മയുടെ കൊച്ചുമോൻ' ആദ്യമായിട്ടാണ് മറ്റൊരു കമ്പനിക്കു വേണ്ടി സംവിധാനം ചെയ്യുന്നത്. അമ്മമ്മ, ജിന്‍സണ്‍, മഞ്ജുഷ മാര്‍ട്ടിന്‍, ജോമോന്‍, ജഗദീഷ്, മൃദുല്‍, ആര്‍ജെ സൂരജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
താഴെ നിലയില്‍ അറേജ് മാര്യേജ് ദമ്പതികളും മുകളിലെ നിലയില്‍ ഇന്റര്‍കാസ്റ്റ് ലൗവ് മാര്യേജ് ദമ്പതികളും താമസിക്കുന്ന ഒരു ഇരുനില വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'കുടുക്ക്'. റീൽസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിതിന്‍ തോട്ടത്തിൽ നിർമ്മിക്കുന്ന ഈ പരമ്പരയുടെ രചന അഭയ് കെ.എസ്. നിർവ്വഹിക്കുന്നു. കിരൺ നുപ്തിയൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം- അനു ബി. ഐവര്‍, എഡിറ്റർ- അതുല്‍ രാജ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- നീത നോബിൻ, നിബു തോട്ടത്തില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ജോബ് ജോര്‍ജ്, കല- നിഖില്‍ ഫിലിപ്പ്, മേക്കപ്പ്- സജനി മന്ദാരം, സ്റ്റില്‍സ്- ജിതിന്‍ തോമസ്, അസോസിയേറ്റ് ഡയറക്ടർ- ആര്‍.ജെ. സുരാജ്, സൗണ്ട് ഡിസൈനർ- അബി തോമസ് വിഎഫ്എക്‌സ്, കളറിംങ്- ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, ലൈറ്റ് യൂണിറ്റ്-സെന്‍സര്‍ ഫിലിംസ്. മാർക്കറ്റിംങ് കോ ഓർഡിനേറ്റർ- ബ്രിന്റോ ഡാനിയൽ.
ഓഗസ്റ്റ് 20ന് 'കുടുക്കി'ന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: ആന്‍ അഗസ്റ്റിൻ സിനിമ നിർമ്മാണത്തിലേക്ക്; അഭിനയത്തിലും സജീവമാകാൻ താരം
നടി ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം, അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നാണ് പോസ്റ്റ്.
ലാൽ ജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kudukku web series, Web series