മലയാള ചലച്ചിത്രം തെളിവിന്റെ ട്രെയ്ലർ നടൻ മോഹൻലാൽ റിലീസ് ചെയ്തു. സംവിധായകൻ എം.എ. നിഷാദ്, നിർമ്മാതാവ് പ്രേംകുമാർ, രചയിതാവ് ചെറിയാൻ കല്പകവാടി, ക്യാമറമാൻ നിഖിൽ എസ്. പ്രവീൺ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ എന്നിവർ സന്നിഹിതരായിരുന്നു.
കഥ, തിരക്കഥ, സംഭാഷണം - ചെറിയാൻ കല്പകാവാടി. ലാൽ, ആശ ശരത്, രഞ്ജി പണിക്കർ, ജോയ് മാത്യു, നെടുമുടി വേണു, സിജോയ് വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ. സംഗീതം- കല്ലറ ഗോപൻ, പശ്ചാത്തല സംഗീതം - എം.ജയചന്ദ്രൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.