• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലയാള സിനിമയുടെ ഏട്ടനും ഇക്കയും നേർക്കുനേർ, നാളെയാണാ സുദിനം

ആർക്കാവും കൂടുതൽ ആർപ്പുവിളികൾ എന്ന് കാത്തിരുന്നു കാണാം

news18india
Updated: March 19, 2019, 6:22 PM IST
മലയാള സിനിമയുടെ ഏട്ടനും ഇക്കയും നേർക്കുനേർ, നാളെയാണാ സുദിനം
സ്റ്റീഫൻ നെടുമ്പുള്ളിയായി മോഹൻലാൽ, മധുര രാജയായി മമ്മൂട്ടി
  • News18 India
  • Last Updated: March 19, 2019, 6:22 PM IST IST
  • Share this:
മലയാള സിനിമയിൽ ഇഞ്ചോടിഞ്ച് നിൽക്കുന്ന താരരാജാക്കന്മാർ മറ്റൊരു നേർക്കുനേർ മത്സരത്തിനൊരുങ്ങുന്നു. മാർച്ച് 20, ബുധനാഴ്ചയാണാ ദിനം. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെയും, മമ്മൂട്ടി ചിത്രം മധുര രാജയുടെയും ട്രെയ്‌ലർ റിലീസ് ആവുന്നത് ഒരേ ദിവസമാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരു ട്രെയ്‌ലറുകളും പ്രേക്ഷക സമക്ഷം എത്തുക. ആരുടെ ചിത്രത്തിനാകും ഏറ്റവുമധികം ആരാധകർ എന്നറിയാൻ കാത്തിരിക്കണം.

Also read: മമ്മുക്കയുടെ മാസ്സ് ലുക്കിന് മരണ മാസ്സ് ട്രോൾ മഴ

പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ലൂസിഫറിൽ നായക കഥാപാത്രം സ്റ്റീഫൻ നെടുമ്പുള്ളിയാണ് മോഹൻലാൽ. മാർച്ച് 28 ന് റിലീസ് ആവുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഒരിടവേളക്ക് ശേഷം സംവിധായകൻ ഫാസിൽ നടന്റെ വേഷമണിയുന്നുണ്ട്. ഫാദർ നെടുമ്പുള്ളി എന്ന കഥാപാത്രമാണ് ഫാസിൽ അവതരിപ്പിക്കുക. വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മധുരരാജ. പോക്കിരി രാജയുടെ തുടർച്ചയാണീ ചിത്രം. മധുര രാജ എന്ന നായകൻ മമ്മൂട്ടിയാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു എന്നത് മറ്റൊരു പ്രത്യേകത. നിർമ്മാണം നെൽസൺ ഐപ്.

മധുരരാജയുടെ ഒഫീഷ്യൽ ടീസർ നാളെ വൈകിട്ട് 6 മണിക്ക് എത്തുന്നു. സംവിധായകൻ വൈശാഖിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറക്കുന്നത്. ലൂസിഫറിന്റെ ഓൺലൈൻ ട്രെയ്‌ലർ ലോഞ്ച് നാളെ രാത്രി 9 മണിക്കാണ്.

First published: March 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...