നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നിവിൻ പോളി ചിത്രം മൂത്തോന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

    നിവിൻ പോളി ചിത്രം മൂത്തോന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

    Trailer of Nivin Pauly movie Moothon launched | ധനുഷ്, വിക്കി കൗശൽ, നിവിൻ പോളി തുടങ്ങിയവരുടെ ഫേസ്ബുക് പേജ് വഴിയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്

    മൂത്തോൻ ട്രെയ്‌ലറിൽ നിവിൻ പോളി

    മൂത്തോൻ ട്രെയ്‌ലറിൽ നിവിൻ പോളി

    • Share this:
      ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും കഥാപാത്ര അവതരണത്തിലും തീർത്തും വ്യത്യസ്തനായി നിവിൻ പോളി എത്തുന്ന മലയാള ചലച്ചിത്രം മൂത്തോന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ, ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയിരുന്നു. ധനുഷ്, വിക്കി കൗശൽ, നിവിൻ പോളി തുടങ്ങിയവരുടെ ഫേസ്ബുക് പേജ് വഴിയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.

      ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഈ ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. തന്‍റെ മുതിർന്ന സഹോദരനെ തേടി അനിയൻ യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിന്‍റെ ആദ്യ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു.

      ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.



      First published:
      )}