HOME » NEWS » Film » MOVIES TRAILER OF PRIYA VARRIER MOVIE VISHNUPRIYA IS OUT

Priya Varrier | ഇനി കന്നടയിൽ തിളങ്ങാൻ പ്രിയ വാര്യർ; വിഷ്ണുപ്രിയ ട്രെയ്‌ലർ പുറത്തിറങ്ങി

Trailer of Priya Varrier movie Vishnupriya is out | ശ്രേയസ് മഞ്ജു ചിത്രത്തിലെ നായകനാവും

News18 Malayalam | news18-malayalam
Updated: March 31, 2021, 8:39 AM IST
Priya Varrier | ഇനി കന്നടയിൽ തിളങ്ങാൻ പ്രിയ വാര്യർ; വിഷ്ണുപ്രിയ ട്രെയ്‌ലർ പുറത്തിറങ്ങി
ട്രെയ്‌ലറിലെ രംഗം
  • Share this:
പ്രിയ വാര്യർ നായികയാവുന്ന വി.കെ. പ്രകാശ് ചിത്രം 'വിഷ്ണുപ്രിയ' മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്നു. ശ്രേയസ് മഞ്ജു ചിത്രത്തിലെ നായകനാവും. ഷബീർ പത്താൻ ആണ് നിർമ്മാതാവ്.

ഒരു സമ്പൂർണ്ണ പ്രണയ ചിത്രമായാണ് വിഷ്ണുപ്രിയ ഒരുങ്ങുന്നത്. ഗോപി സുന്ദറാണ് ഗാനങ്ങൾക്ക് ഈണമിടുന്നത്.

ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ഇറങ്ങുന്ന വി.കെ. പ്രകാശ്-അനൂപ് മേനോൻ ചിത്രം 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി'യിലും പ്രിയ വാര്യർ നായികയാണ്.

അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രിയാ വാര്യരുടെ സിനിമകൾ മലയാളത്തിലുണ്ടായില്ല. ഇതിനിടെ 'ശ്രീദേവി ബംഗ്ളാവ്' എന്ന ബോളിവുഡ് ചിത്രത്തിൽ പ്രിയ വേഷമിട്ടു. അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി സമാനതകളുള്ള രംഗങ്ങളുടെ പേരിൽ വിവാദമായ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല.

ആദ്യ ചിത്രമായ 'ഒരു അഡാർ ലവ്'ലെ കണ്ണിറുക്കി പെൺകുട്ടി എന്ന നിലയിലാണ് പ്രിയ പേരെടുത്തത്. സിനിമ റിലീസ് ചെയ്യുന്നതിനും വളരെ മുൻപ് തന്നെ ലോകമെമ്പാടും പ്രിയയെ അറിഞ്ഞു. ഒട്ടേറെ ഫാൻസും ഉണ്ടായി.

മാത്രവുമല്ല, സിനിമകളിൽ പ്രിയ സജീവമായില്ലെങ്കിലും ഒട്ടേറെ പരസ്യങ്ങളുടെ മോഡലായി പ്രിയ തിളങ്ങി.

നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന പേരിൽ വിവാദമായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ പരന്നു. ശ്രീദേവി എന്നാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും.

Youtube Video


ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയ്‌ലറുകളും ശ്രദ്ധേയമായിരുന്നു. അർബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു മൂന്നാമത്തെ ട്രെയ്‌ലർ. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു.

പൂർണമായി ലണ്ടനിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആറാത് എന്റർടെയ്ന്‌‍മെൻറ്സാണ് ചിത്രം നിർമിക്കുന്നത്. ഇതൊരു സസ്പെൻസ് ത്രില്ലറാണെന്നും ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് വിവാദങ്ങളോട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി മോഹൻലാലിനെ നായകനാക്കി 'ഭഗവാൻ' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

നായികയുടെ ഉദ്വേഗജനകമായ പ്രണയത്തിന്റെയും, അവിടുന്ന് അവർ കടന്നു പോകുന്ന നിഗൂഢതകളിലൂടെയും യാത്ര ചെയ്യുന്ന ടീസറും ശ്രദ്ധ നേടിയിരുന്നു. ടീസറിൽ കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണശകലങ്ങളുമാണ് സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചത്.

സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഗ്ലാമർ ചിത്രങ്ങളുമായി പ്രിയ ആരാധകരുടെ ഇടയിൽ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Summary: Trailer of Priya Varrier movie VishnuPriya is here. The Kannada movie trailer looks like a 
Published by: user_57
First published: March 31, 2021, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories