നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Baby Sam trailer | മിഥുൻ രമേശ്, അഞ്ജലി നായർ ചിത്രം 'ബേബി സാം' ട്രെയ്‌ലർ പുറത്തിറങ്ങി

  Baby Sam trailer | മിഥുൻ രമേശ്, അഞ്ജലി നായർ ചിത്രം 'ബേബി സാം' ട്രെയ്‌ലർ പുറത്തിറങ്ങി

  ഉദ്വേഗ ജനകമായ രംഗങ്ങളാണ് ട്രെയ്‌ലറിലുള്ളത്

  ബേബി സാം

  ബേബി സാം

  • Share this:
   മിഥുൻ രമേശ് (Mithun Ramesh), അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' (Baby Sam) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ മലയാള ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും സൈന മൂവീസിലൂടെയും റിലീസ് ചെയ്തു. ഉദ്വേഗ ജനകമായ രംഗങ്ങളാണ് ട്രെയ്‌ലറിലുള്ളത്.

   നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി. രാജൻ, ഷാജി ഏബ്രഹാം, ബിനു കെ ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയൂഷ് എന്നിവരാണ് മറ്റഭിനേതാക്കൾ.

   വിംങ്സ് എന്റർടൈൻമെന്റ് ആന്റ് സിനിമയുടെ ബാനറിൽ സനിൽ കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദാസ് നിർവ്വഹിക്കുന്നു. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

   ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. എഡിറ്റിംഗ്- റാഷിൻ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- ജസ്റ്റിൻ ആന്റെണി, മേക്കപ്പ്- നാഗിൽ അഞ്ചൽ, കോസ്റ്റ്യൂം- അസീസ് പാലക്കാട്, സ്റ്റിൽസ്- വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ- യെല്ലോ ടൂത്ത്,
   വിഎഫ്എക്സ്- നിതീഷ് ഗോപൻ, കളറിസ്റ്റ്- സുജിത് സദാശിവൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.   Also read: ഇതിനപ്പുറം ചാടിക്കടന്നവനാണീ... ടൊവിനോയുടെ പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

   ഉയരത്തിൽ പൊന്തിപ്പറക്കാൻ മിന്നൽ മുരളിക്ക് (Minnal Murali) മാത്രമല്ല, ശ്രമിച്ചാൽ മറ്റുള്ളവർക്കും സാധിക്കും എന്നതിന് ഉദാഹരണവുമായി സുരാജ് വെഞ്ഞാറമൂട് (Suraj Venjaramood). കഴിഞ്ഞ ദിവസങ്ങളിൽ വായുവിൽ കൈവിട്ടു പറക്കുന്ന തന്റെ വീഡിയോ ടൊവിനോ തോമസ് (Tovino Thomas) പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അതുപോലെ ഉയരുന്ന തന്റെ ചിത്രം സൂരജ് പോസ്റ്റ് ചെയ്തു. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്‌ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം #flying #minnalmurali #challenge എന്നീ ഹാഷ്ടാഗുകളുമുണ്ട്.

   സുരാജിന്റെ പോസ്റ്റിനു മുക്ത, ജുവൽ മേരി, സൂരജ് തേലെക്കാട് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.

   Summary: Trailer drops for the movie Baby Sam starring Mithun Ramesh and Anjali Nair
   Published by:user_57
   First published:
   )}