നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Four trailer | 'പറവ' ടീമിന്റെ ചിത്രം 'ഫോർ' ട്രെയ്‌ലർ പുറത്തിറങ്ങി

  Four trailer | 'പറവ' ടീമിന്റെ ചിത്രം 'ഫോർ' ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer of the movie Four released | സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന 'ഫോര്‍' എന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ ട്രൈയ്ലർ റിലീസായി

  ട്രെയ്‌ലർ രംഗം

  ട്രെയ്‌ലർ രംഗം

  • Share this:
   'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പെെ, മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന 'ഫോര്‍' എന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ ട്രെയ്‌ലർ റിലീസായി.

   അഭിനേതാക്കളായ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, സിദ്ദിഖ്, നിഖില വിമൽ തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

   ബ്ളൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു.

   സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ, തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

   വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണമെഴുതുന്ന 'ഫോര്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍- സൂരജ് ഇ.എസ്.

   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍- റഷീദ് പുതുനഗരം, കല- ആഷിക്ക് എസ്., മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രലാങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- സിബി ചീരാന്‍,
   ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: 'ഷാനു'വിനും നസ്രിയക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ഫഹദിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

   ഷാനു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. ഏറ്റവുമാദ്യം ഫഹദിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫഹദും നസ്രിയയും സുപ്രിയയും താനും ചേർന്നൊരു സെൽഫി പോസ്റ്റ് ചെയ്താണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. "ജന്മദിനാശംസകൾ ഷാനു! സ്വന്തം ക്രഫ്റ്റ് കണ്ടെത്തുന്നത് തുടരുകയും, എന്നേക്കും എന്നപോലെ ഒരു മികച്ച കലാകാരനാകുകയും ചെയ്യട്ടെ!," എന്നാണ് പൃഥ്വിരാജ് ആശംസിച്ചിരിക്കുന്നത്.

   ഷാനു എന്ന പേരിലാണ് ഫഹദ് സിനിമയിലെത്തിയത്. പിതാവ് ഫാസിൽ സംവിധാനം ചെയ്ത 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയിലാണ് തുടക്കം. 2002 ൽ തുടങ്ങിയെങ്കിലും ഫഹദിലെ നടനെ പ്രേക്ഷകർ തിരിച്ചറിയാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു. 'കേരള കഫെ' എന്ന ആന്തോളജി ചിത്രത്തിലാണ് ഷാനുവിൽ നിന്നും ഫഹദ് ഫാസിൽ എന്ന പേരിൽ അദ്ദേഹം സിനിമയിൽ മടങ്ങിയെത്തിയത്. 'മൃത്യുഞ്ജയം' എന്ന സെഗ്മെന്റിലെ വേഷമാണ് ഫഹദിനെ ശ്രദ്ധേയനാക്കിയത്.

   പിന്നീട് താരപുത്രൻ എന്ന ഇമേജ് ഫഹദിന് മേൽ ഉണ്ടായില്ല. കാമ്പും ആഴവുമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ ആരംഭിച്ചതിൽ പിന്നെ ഫഹദ് അഥവാ ഫ.ഫാ. മലയാള സിനിമയിൽ യുവാക്കളുടെ ഇടയിൽ തരംഗമായി മാറി.
   Published by:user_57
   First published:
   )}