സിദ്ധിഖ്, രാഹുൽ മാധവ്, രചനാ നാരായണൻകുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന് സംവിധാനം ചെയ്യുന്ന 'കണ്ണാടി' (Kannadi movie) എന്ന ചിത്രത്തിലെ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി. ജനുവരി 21-ന് 'കണ്ണാടി' പ്രദർശനത്തിനെത്തുന്നു.
സുധീർ കരമന, വിജയരാഘവൻ, റോഷൻ ബഷീർ, ഷാജു ശ്രീധർ, മാമുക്കോയ, പേങ്ങൽ ഹാരീഷ്, ബാലൻ പാറയ്ക്കൽ, മനു പിള്ള, കനവ് സുരേഷ്, മാർഗ്രറ്റ് ആന്റണി, അമൃത മേനോൻ, സരയൂ മോഹൻ, ആനന്ദ ജ്യോതി, അംബിക മോഹൻ, എസ്.ആർ. ദീപിക, കോഴിക്കോട് ശാരദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന 'കണ്ണാടി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാർ നിര്‍വ്വഹിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും മുഹമ്മദ് കുട്ടി എഴുതുന്നു.
ശ്രീകുമാരൻ തമ്പി, പി.കെ. ഗോപി, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, വി.ടി. മുരളി, ശാന്താ ബാബു, അനുനന്ദ എന്നിവർക്കൊപ്പം നടൻ സിദ്ദിഖും ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നു.
പ്രൊഡകഷന്‍ കൺട്രോളർ- സക്കീർ ഹുസൈൻ, കല- സൂര്യചന്ദ്രൻ, മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, സ്റ്റിൽസ്- കാഞ്ചൻ മുള്ളൂർക്കര, ചീഫ് അസോസിയേറ്റ് ഡയറക്റടർ- കമൽ കുപ്ലേരി, അസിസ്റ്റന്റ് ഡയറക്ടർ- ഫെബിൻ, മാർട്ടിൻ ബെയ്സൽ, വിഷ്ണു ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജയരാജ് വെട്ടം, പ്രൊഡക്ഷൻ മാനേജർ- ജോബി ആന്റണി, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: കരാട്ടെയിലെ ആദ്യ ഗുരുവിനെ കാണാൻ ബാബു ആന്റണി; 82കാരൻ സെബാസ്റ്റ്യൻ മാഷിന്റെ പരിശീലന വീഡീയോ
സെബാസ്റ്റ്യൻ മാഷ് പഞ്ചിങ് ബാഗിൽ ഓരോ തവണയും മുഷ്ടി ചുരുട്ടി ഇടിക്കുമ്പോഴും പിന്നിൽ ശ്രുതി മുഴങ്ങുന്നത് കേൾക്കാം. ഒരു കാലത്ത് മലയാള സിനിമയ്ക്കും യുവാക്കൾക്കും ഹരമായിരുന്ന ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ച് കയ്യടി വാരിക്കൂട്ടിയ ബാബു ആന്റണി (Babu Antony) എന്ന ആക്ഷൻ ഹീറോയ്ക്ക് അടവിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ സെബാസ്റ്റ്യൻ മാഷാണിത്.
സെബാസ്റ്റ്യൻ മാഷിന് ഇപ്പോൾ പ്രായം 82 ആയിരിക്കുന്നു. ശിഷ്യൻ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന തിരക്കിലായിരുന്നു. അതിനിടെ ബാബുവിനെ കണ്ടതും അൽപ്പം ഇടി പരീക്ഷണത്തിനും മാഷ് മറന്നില്ല. പൊൻകുന്നം സ്വദേശിയാണ് ഇദ്ദേഹം.
ഏറെ നാളുകൾക്കു ശേഷം മുഴുനീളൻ ആക്ഷൻ ഹീറോ റോളുമായി മലയാളത്തിൽ അവതരിക്കാൻ തയാറെടുക്കുകയാണ് ബാബു ആന്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർ സ്റ്റാർ' എന്ന ചിത്രമാണ് മടങ്ങിവരവിന് കാരണം. ഇതിനു മുൻപ് നിവിൻ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയിലും ബാബു ആന്റണി ആക്ഷനുമായി എത്തിയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.