നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മേരിയില്ല, മലരുമില്ല; മറിയത്തിനൊപ്പം പുത്തൻ അടവുകളുമായി 'പ്രേമം' സംഘം വരവറിയിക്കുന്നു

  മേരിയില്ല, മലരുമില്ല; മറിയത്തിനൊപ്പം പുത്തൻ അടവുകളുമായി 'പ്രേമം' സംഘം വരവറിയിക്കുന്നു

  Trailer of the movie Mariyam Vannu Vilakkoothi released | അൺലിമിറ്റഡ് കോമഡി പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ

  മറിയം വന്ന് വിളക്കൂതി

  മറിയം വന്ന് വിളക്കൂതി

  • Share this:
   വിശ്വാസം തന്നെ അല്ലെ എല്ലാം എന്ന് പറയുകയാണെങ്കിൽ, നാൽവർ സംഘത്തിന്റെ കഥ പറഞ്ഞപ്പോഴൊക്കെയും മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ പിറന്നിട്ടുണ്ട് എന്ന വിശ്വാസത്തിലാണ് 'മറിയം വന്ന് വിളക്കൂതി' തിയേറ്ററുകളിലെത്തുന്നത്. ഇൻ ഹരിഹർ നഗർ മുതൽ കുമ്പളങ്ങി നൈറ്റ്‌സ് വരെ ഉദാഹരണം.

   ഇപ്പോഴിതാ പുതിയൊരു നാൽവർ സംഘത്തിന്റെ കഥ കൂടി പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. പ്രേമത്തിന് ശേഷം സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് സലിം എന്നിവർ ഒന്നിക്കുന്ന മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കയ്യടിനേടി മുന്നേറുന്നു.

   അൺലിമിറ്റഡ് കോമഡി പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. റിയാലിറ്റിയും കുറച്ച് ഫാന്റസിയും നിറഞ്ഞതെന്ന് തോന്നിക്കുന്ന ചിത്രം കുട്ടികൾക്ക്‌ കൂടി രസകരമായ കാഴ്ചയാവുമെന്ന് സൂചനകളുണ്ട്.

   നവാഗതനായ ജെനിത് കാച്ചപ്പള്ളി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഇതിഹാസ എന്ന ചിത്രത്തിലൂടെ ഹിറ്റ്‌ നേടിയ രാജേഷ് അഗസ്റ്റിനാണ്. ക്യാമറ സിനോജ് പി. അയ്യപ്പൻ, എഡിറ്റിംഗ് അപ്പു ഭട്ടതിരി, വസീം മുരളി ആണ് സംഗീതം. ജനുവരി 31 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

   Published by:meera
   First published:
   )}