• HOME
  • »
  • NEWS
  • »
  • film
  • »
  • Shefeekkinte Santhosham | 'ദിസ് ഈസ് റാങ്'; ഒരു സമ്പൂർണ കുടുംബ ചിത്രമായി 'ഷെഫീക്കിന്റെ സന്തോഷം'

Shefeekkinte Santhosham | 'ദിസ് ഈസ് റാങ്'; ഒരു സമ്പൂർണ കുടുംബ ചിത്രമായി 'ഷെഫീക്കിന്റെ സന്തോഷം'

Trailer of the movie Shefeekkinte Santhosham | 'ഷെഫീക്കിന്റെ സന്തോഷം' ട്രെയ്‌ലറിൽ ബാലയുടെ രസികൻ ഡയലോഗുകൾ

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

  • Share this:
    'ദിസ് ഈസ് റാങ്', 'ലാജിക്കലാ തിങ്ക് പൻറാ' തുടങ്ങിയ ഡയലോഗുകൾ കേട്ടാൽ മലയാളിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ട. ഇത് ബാല (actor Bala) തന്നെ. അതേ ബാല സ്വന്തം ഡയലോഗുകളുമായി വരുന്ന സിനിമ കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം.' (Shefeekkinte Santhosham) ഒരു സമ്പൂർണ കുടുംബചിത്രം ഉറപ്പ് നൽകുന്ന സിനിമയിലെ ഡയലോഗുകളാണ് ഇത്. ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനും നിർമ്മാതാവുമായ, അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25ന് റിലീസ് ചെയ്യും.

    മേപ്പടിയാനു (Meppadiyan) ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'.

    ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'ഷെഫീക്കിന്‍റെ സന്തോഷം' സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.




    മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

    ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Summary: A extremely intriguing line from one of the characters in the new movie 'Shefeekkinte Santhosham' has just been revealed in its trailer. Anoop Pandalam, a newcomer, is the director of Unni Mukundan films' second production. The main actors are Bala, Manoj K. Jayan, Divya Pillai, and Athmiya Rajan. The story is around Shefeek, an NRI who enjoys seeing joyful faces around him, and centres on his family
    Published by:user_57
    First published: