• HOME
  • »
  • NEWS
  • »
  • film
  • »
  • Signature trailer | അട്ടപ്പാടി കണ്ടിട്ടുണ്ടോ? അട്ടപ്പാടിയെ കണ്ടിട്ടുണ്ടോ?

Signature trailer | അട്ടപ്പാടി കണ്ടിട്ടുണ്ടോ? അട്ടപ്പാടിയെ കണ്ടിട്ടുണ്ടോ?

കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി

സിഗ്നേച്ചർ

സിഗ്നേച്ചർ

  • Share this:
കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, നിഖിൽ, സുനിൽ എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.

നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.

സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച 'സിഗ്നേച്ചറി'ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദർ ബാബു തട്ടിൽ സി എം ഐ, ഛായാഗ്രഹണം-എസ്. ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്, സംഗീതം- സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ- നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ- അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാനരചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്- അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ.എം., അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്- റോബിൻ അലക്സ്‌, കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ. 'സിഗ്നേച്ചർ' നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്.Also read: സാമന്തയുടെ അർപ്പണബോധത്തിൽ വിസ്മയിച്ച് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ; 'യശോദ' നവംബർ 11ന്

ഹരി - ഹരീഷ് സംവിധാനം ചെയ്യുന്ന സാമന്ത (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'യശോദ' (Yashoda) 2022 നവംബർ 11 ന് പ്രദർശനത്തിനെത്തുകയാണ്. ഉണ്ണി മുകുന്ദനാണ് (Unni Mukundan) സിനിമയിലെ നായകൻ.

ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം വമ്പൻ ബജറ്റിലൊരുക്കിയിട്ടുള്ളതാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. തിയറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രിൽ രംഗങ്ങളും ട്രെയ്‌ലറിൽ ഉണ്ടായിരുന്നു.

യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിംഗ് ആക്കിയതെന്നും യാനിക്ക് വെളിപ്പെടുത്തുന്നു.

'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഐക്കിഡോ, കിക്ക് ബോക്‌സിംഗ്, ജീത് കുനെ ഡോ, ജിംനാസ്റ്റിക്‌സ്, സാൻഡ് എന്നിവയിൽ വൈദഗ്ധ്യമുള്ള യാനിക്ക് ബെൻ പ്രശസ്ത ഹോളിവുഡ് ചിത്രങ്ങൾക്കും 40-ലധികം തെലുങ്ക്, ഹിന്ദി സിനിമകൾക്കുമായി സ്റ്റണ്ടുകൾ കോറിയോഗ്രാഫി ചെയ്തു.
Published by:user_57
First published: