നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

    'തട്ടുകട മുതല്‍ സെമിത്തേരി വരെ' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

    Trailer of the movie Thattukada Muthal Semitheri Vare released | ജഗദീഷ്, ശ്രേയാ രമേശ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രമാണ്

    തട്ടുകട മുതല്‍ സെമിത്തേരി വരെ

    തട്ടുകട മുതല്‍ സെമിത്തേരി വരെ

    • Share this:
      ജഗദീഷ് (Jagadeesh), ശ്രേയാ രമേശ് (Shreya Ramesh) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ' (Thattukada Muthal Semitheri Vare) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

      അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി.കെ. ബെെജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍, തിരു, കണ്ണന്‍ സാഗര്‍, സ്നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

      ഓണ്‍ലെെന്‍ മൂവീസ്സിന്റെ ബാനറില്‍ ഷമീര്‍ അലി കെ. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വ്വഹിക്കുന്നു. ഷഫീഖ് റഹ്മാന്‍, പ്രവീണ്‍ ചമ്രവട്ടം, സുബ്രു തിരൂര്‍, ഫെെസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനുചന്ദ് എന്നിവര്‍ ഈണം പകരുന്നു.

      വിജയ് യേശുദാസ്, അഫ്സല്‍, നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, ശുഹെെബ് ജെറിന്‍ എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം-ഗോപി സുന്ദര്‍.

      പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മന്‍സൂര്‍ വെട്ടത്തൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഷാജി ഓറഞ്ച്, സ്പീഡ് റഷീദ്, കല- സജിത്ത് മുണ്ടയാട്, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യകല- മനു ഡാവിഞ്ചി, എഡിറ്റര്‍-ഷമീര്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.





      Also read: വിക്കിയുടെ നെഞ്ചോട് ചേർന്ന് നയൻതാര; ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് ജന്മദിനം

      മനസ്സിനക്കരെയിലെ നാടൻ പെൺകൊടിയായി വന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയ്ക്ക് (Nayanthara) ഇന്ന് ജന്മദിനം. പിറന്നാളിന് ആഘോഷപൂർവ്വമായ പാർട്ടി ഒരുക്കിയാണ് പ്രിയതമൻ വിഗ്നേഷ് ശിവൻ (Vignesh Shivan) സന്തോഷം പങ്കിട്ടത്. വിക്കി എന്ന വിഗ്നേഷ് പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച ശേഷം പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ വിഗ്നേഷ് പോസ്റ്റ് ചെയ്തുകഴിഞ്ഞു. കമ്പക്കെട്ടിന്റെ അകമ്പടിയോടു കൂടിയുള്ള ജന്മദിനാഘോഷമാണ് നയൻതാരയ്ക്ക്.

      തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞിരുന്നു.

      സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഗ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറഞ്ഞിരുന്നു.
      Published by:user_57
      First published:
      )}