നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദീപക് പരമ്പോൽ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി; 'ദി ലാസ്റ്റ് ടു ഡേയ്സ്' ട്രെയ്‌ലർ പുറത്തിറങ്ങി

  ദീപക് പരമ്പോൽ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി; 'ദി ലാസ്റ്റ് ടു ഡേയ്സ്' ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer of the movie 'The Last Two Days' released | ദീപക് പരമ്പോൽ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി ലാസ്റ്റ് ടു ഡേയ്സ്'

  'ദി ലാസ്റ്റ് ടു ഡേയ്സ്'

  'ദി ലാസ്റ്റ് ടു ഡേയ്സ്'

  • Share this:
   ദീപക് പരമ്പോൽ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ദി ലാസ്റ്റ് ടു ഡേയ്സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി.

   മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ആന്റണി വർഗ്ഗീസ്, സിജു വിത്സൺ, ഗിന്നസ് പക്രു, രമേഷ് പിഷാരടി, അർജ്ജുൻ അശോകൻ, മാത്യു തോമസ്സ്, നിമിഷ സജയൻ, അനു സിതാര, നിഖില വിമൽ, സ്വാസിക തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു.

   മേജര്‍ രവി, വിനീത് മോഹന്‍, അബു വാളയംകുളം, സുര്‍ജിത്ത്, ഹരികൃഷ്ണന്‍, അജ്മല്‍, അഭിലാഷ് ഹുസെെന്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഒപ്പം ഒരു പ്രമുഖ നടന്‍ വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

   ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫെെസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് ലക്ഷ്മണ്‍, നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

   അരുണ്‍ രാജ്, സെജോ ജോണ്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍: വിനയന്‍ എം. ജെ. പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി, കല- നിമേഷ് താനൂര്‍, മേക്കപ്പ്- സവിദ് സുധന്‍, വസ്ത്രാലങ്കാരം- ആദിത്യ നാണു, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- പനച്ചേ, സൗണ്ട്- ബിനൂപ് എസ്. ദേവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ് എസ്., അസോസിയേറ്റ് ഡയറക്ടര്‍- ശ്രീരാജ് രാജശേഖരന്‍, സോണി ജി. എസ്. കുളക്കട, അസിസ്റ്റന്റ് ഡയറക്‌ടര്‍- പ്രിജി, ബോസ്മി ചന്ദ്രബോസ്, വാര്‍ത്ത പ്രചരണം- എ. എസ്. ദിനേശ്. (ട്രെയ്‌ലർ ചുവടെ)   Also read: നൃത്ത ചുവടുകളുമായി മീനാക്ഷി ദിലീപ്; വീഡിയോ ശ്രദ്ധേയമാവുന്നു

   വീണ്ടുമൊരു നൃത്ത വീഡിയോയുമായി മീനാക്ഷി ദിലീപ് എത്തുന്നു. മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിൽ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയാണിത്.

   ദീപിക പദുകോൺ വേഷമിട്ട പദ്മാവത് എന്ന സിനിമയിലെ 'നൈനോവാലെ നെ' ഗാനമാണ് മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമയിൽ വന്യത നിറഞ്ഞ് നിൽക്കുന്ന ഗാനരംഗത്തിന് നൃത്തഭാഷ്യം ഒരുക്കാൻ മീനാക്ഷിയെക്കൊണ്ട് സാധിച്ചിട്ടുണ്ട്. വെളിച്ചം പതിക്കാതെ നിഴൽ പോലെ ആളെക്കാണാവുന്ന വീഡിയോയിൽ മീനാക്ഷിയുടെ നൃത്ത ചുവടുകളാണ് ഹൈലൈറ്റ്. പ്രിയ സുഹൃത്തായ നമിതയും മീനാക്ഷിയെ അഭിനന്ദിച്ചിട്ടുണ്ട്. ചടുലമായ, ഒഴുക്കുള്ള സ്റ്റെപ്പുകളാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.

   ഇൻസ്റ്റഗ്രാമിൽ മീനാക്ഷി സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളും മറ്റുമായി താരപുത്രി എത്താറുണ്ട്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരായ ആയിഷയും അനുജത്തി ഖദീജയും മീനാക്ഷിയുടെ ഫോളോവേഴ്സ് പട്ടികയിലുണ്ട്.
   Published by:user_57
   First published:
   )}