• HOME
 • »
 • NEWS
 • »
 • film
 • »
 • Tsunami trailer | എന്തൂട്ടാ ഈ സുന? അർഥം അറിയാത്തവർക്ക് മുകേഷ് പറഞ്ഞു തരും; സുനാമി ട്രെയ്‌ലർ പുറത്തിറങ്ങി

Tsunami trailer | എന്തൂട്ടാ ഈ സുന? അർഥം അറിയാത്തവർക്ക് മുകേഷ് പറഞ്ഞു തരും; സുനാമി ട്രെയ്‌ലർ പുറത്തിറങ്ങി

Trailer of the movie Tsunami promises a laugh riot | 'സുനാമി' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സുനാമി ട്രെയ്‌ലർ

സുനാമി ട്രെയ്‌ലർ

 • Share this:
  നിങ്ങളും പലപ്പോഴായി സുന എന്ന വാക്ക് കേട്ടുകാണും. പലരും ഒരു രസം കൊണ്ടങ്ങനെ പറഞ്ഞു പോയിട്ടുണ്ടാവുകയും ചെയ്യും. എന്നാൽ എത്ര പേർ അതിന്റെ അർഥം മനസ്സിലാക്കിക്കാണും? അവിടെയാണ് സുനാമി ട്രെയ്‌ലർ ആരംഭിക്കുന്നത്. സുന എന്ന് വിശാലമായി പ്രയോഗിക്കുന്നവർക്കെല്ലാം ഇനി അർഥം അറിയില്ല എന്ന പരാതി വേണ്ട.

  സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ദിലീപിന് 'കണ്ട' കഥ പറഞ്ഞു കൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ പിഷാരടിക്ക് കഥ പറഞ്ഞു കൊടുക്കുന്ന മുകേഷിന്റെ രസകരമായ രണ്ടാമത്തെ ടീസറും ഹിറ്റായിരുന്നു.

  ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്ന് പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്. പി ആർ ഒ - ആതിര ദിൽജിത്ത്‌.  പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് 11നാണ് സുനാമി തിയേറ്ററുകളിൽ എത്തുന്നത്.

  ഗോഡ്ഫാദർ മുതൽ സുനാമി വരെ

  'ഗോഡ്ഫാദര്‍' ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് സുനാമി.

  "അന്നേ തോന്നിയിരുന്നു, ഇത് സിനിമയാക്കിയാല്‍ ഗംഭീരമായിരിക്കുമെന്ന്. പക്ഷേ എങ്ങനെ ആ ചെറിയ സംഭവത്തെ രസകരമായി പറയാമെന്നുള്ള ഒത്തിരിക്കാലത്തെ ആലോചനയുടെ പൂര്‍ത്തീകരണമാണ് ഈ സിനിമ. മൂലകഥയില്‍ തന്നെ പൊട്ടിച്ചിരിക്കാന്‍ വകയുള്ള ഈ സംഭവം സിനിമയായി ചിന്തിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്. ഈ സിനിമ ചിരിപ്പിക്കും. നന്നായി തന്നെ ചിരിപ്പിക്കും" തിരക്കഥാകൃത്ത് ലാല്‍ പറഞ്ഞു.

  'ഡ്രൈവിംഗ് ലൈസൻസ്' എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'സുനാമി'. ഈ സിനിമയുടെ ലൊക്കേഷനിലായിരുന്നു നടൻ ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷം. സിനിമയിലെ താരങ്ങൾ ചേർന്നുള്ള ഗാനവും ശ്രദ്ധ നേടിയിരുന്നു.

  Summary: Trailer drops for Malayalam movie Tsunami directed by Lal and Jean Paul Lal together
  Published by:user_57
  First published: