നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bramam trailer | റേ മാത്യൂസ് ആയി പൃഥ്വിരാജ്; 'ഭ്രമം' ട്രെയ്‌ലർ പുറത്തിറങ്ങി

  Bramam trailer | റേ മാത്യൂസ് ആയി പൃഥ്വിരാജ്; 'ഭ്രമം' ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer out for Prithviraj movie Bramam | ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്

  'ഭ്രമം' ട്രെയ്‌ലർ

  'ഭ്രമം' ട്രെയ്‌ലർ

  • Share this:
   പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മലയാള ചിത്രം 'ഭ്രമം' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. റേ മാത്യൂസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.

   'അന്ധാദുൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ റോളിൽ ഹിന്ദിയിൽ എത്തിയത് ആയുഷ്മാൻ ഖുറാന ആണ്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്.

   അന്ധരുടെ ലോകത്തെ ജീവിതം എങ്ങനെ എന്ന് പഠിക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്ന സംഗീതജ്ഞനായ യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. തബുവിന്റെ വേഷത്തിൽ മംമ്തയും, മാനവ് വിജ് അവതരിപ്പിച്ച വേഷത്തിൽ ഉണ്ണി മുകുന്ദനുമെത്തും.

   ചിത്രം ഒക്ടോബർ മാസം ഏഴിന് ആമസോൺ പ്രൈം വഴി പുറത്തിറങ്ങും. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.

   എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സ്മിനു, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.   അന്ധാദുൻ

   രാഘവൻ, അരിജിത് ബിശ്വാസ്, പൂജ ലധാ സർതി, യോഗേഷ് ചണ്ഡേക്കർ, ഹേമന്ത് എം. റാവു എന്നിവർ ചേർന്നാണ് അന്ധാദുന്റെ തിരക്കഥ രചിച്ചത്. ചിത്രം എഡിറ്റ് ചെയ്തത് സുർതി ആയിരുന്നു, കെ. യു. മോഹനൻ ആയിരുന്നു ഛായാഗ്രഹണം. ചിത്രത്തിന് അമിത് ത്രിവേദി ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ജയ്ദീപ് സാഹ്നി വരികൾ എഴുതുകയും ചെയ്തു. റാഫ്താറും ഗിരീഷ് നാക്കോഡും ചേർന്നാണ് ടൈറ്റിൽ ഗാനം രചിച്ചത്.

   അന്ധനായ പിയാനിസ്റ്റിന്റെ കഥ പറയുന്ന 2010 ലെ ഫ്രഞ്ച് ഹ്രസ്വചിത്രമായ എൽ അക്കോർഡിയർ (ദി പിയാനോ ട്യൂണർ) കാണാൻ റാവു രാഘവനോട്
   2013 ൽ നിർദ്ദേശിച്ചു. രാഘവന് സിനിമ ഇഷ്ടപ്പെടുകയും അതിൽ ഒരു തിരക്കഥ ഒരുക്കാൻ തീരുമാനിക്കുകയും ചെയ്തു. രാഘവനുമായി ബന്ധപ്പെടുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഖുറാനയെ നായകനാക്കിയത്. ഒരു വർഷത്തിലേറെയായി 44 ദിവസങ്ങളിൽ പൂനെയിലാണ് സിനിമ ചിത്രീകരിച്ചത്; പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2017 ജൂണിൽ തുടങ്ങി 2018 ജൂലൈ 17 ന് അവസാനിച്ചു.

   Summary: Trailer of Bramam movie starring Prithviraj Sukumaran, Unni Mukundan and Mamtha Mohandas in the lead roles is out on YouTube. The Malayalam remake of Bollywood movie Andhadhun is slated for an October 7 release
   Published by:user_57
   First published:
   )}