നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tsunami | 'സമാഗാരിസ' പ്രമുഖ താരങ്ങളുടെ ശബ്ദത്തിൽ സ‌ുനാമിയുടെ പ്രൊമോ ഗാനവീഡിയോ

  Tsunami | 'സമാഗാരിസ' പ്രമുഖ താരങ്ങളുടെ ശബ്ദത്തിൽ സ‌ുനാമിയുടെ പ്രൊമോ ഗാനവീഡിയോ

  പാന്‍ഡ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തിൽ ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Tsunami Official Promo Video Song

  Tsunami Official Promo Video Song

  • Share this:
   നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയുമെഴുതി ജീൻ ലാൽ പോൾ സംവിധാനം ചെയ്യുന്ന സുനാമിയുടെ പ്രൊമോ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ താരങ്ങളെയൊക്കെ ഉൾപ്പെടുത്തിയിരിക്കുന്ന 'സമാഗാരിസ' എന്ന ഗാനം താരങ്ങള്‍ തന്നെയാണ് പാടിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഇന്നസെന്‍റ്‌, നേഹ എസ് നായർ യാക്സൻ ഗരി പെരേര എന്നിവർ ചേർന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


   ഗാനരംഗത്തുള്ള ഇന്നസെന്റ്, മുകേഷ്, ലാൽ, സുരേഷ് കൃഷ്ണ, അ‌ജു വര്ഗീസ്, നേഹ എസ് നായർ എന്നിവരുടെ തന്നെ ശബ്ദത്തിലാണ് പാട്ട്.

   പാന്‍ഡ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തിൽ ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടി വന്ന സുനാമി ഇടവേളയ്ക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് പൂർത്തിയാകാൻ 12 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലോക്ക്ഡൗൺ കാരണം ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടിവന്നത്
   Published by:Asha Sulfiker
   First published:
   )}