• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൈനസ് ഡിഗ്രിയിൽ ടെലിവിഷൻ താരത്തിന്റെ ബിക്കിനി പോസ്

തണുപ്പ് ശരിക്കും എങ്ങനെ ഉണ്ടെന്നു തെളിയിക്കാനുള്ള പരിപാടിയാണ്

news18india
Updated: February 9, 2019, 3:56 PM IST
മൈനസ് ഡിഗ്രിയിൽ ടെലിവിഷൻ താരത്തിന്റെ ബിക്കിനി പോസ്
തണുപ്പ് ശരിക്കും എങ്ങനെ ഉണ്ടെന്നു തെളിയിക്കാനുള്ള പരിപാടിയാണ്
news18india
Updated: February 9, 2019, 3:56 PM IST
അന്തരീക്ഷ താപനില -10 ഡിഗ്രി സെൽഷ്യസ്. ആരും കമ്പിളിപ്പുതപ്പും ബൂട്ടും കോട്ടും ധരിക്കാതെ പുറത്തിറങ്ങാൻ മടിക്കുന്ന കൊടും തണുപ്പ്. പക്ഷെ ടെലിവിഷൻ താരം ശ്രീജിത ദേ ഒന്നും നോക്കിയില്ല. കശ്മീരിലെ മഞ്ഞു കൂനകൾക്കു നടുവിൽ മെറ്റാലിക് ഗോൾഡൻ ബിക്കിനിയിൽ ഒരു പോസ്. തണുപ്പ് ശരിക്കും എങ്ങനെ ഉണ്ടെന്നു തെളിയിക്കാനുള്ള പരിപാടിയാണ്.

സണ്ണിയും സലിംകുമാറും ഒരു ഫ്രെയിമിൽ; തകർപ്പൻ കമന്റുകളുടെ പൊടിപൂരം

കർദാഷിയാൻ സഹോദരിമാരായ കെണ്ടാൽ, കോട്ടനി സഹോദരിമാർ തുടങ്ങി വച്ച ട്രെൻഡ് ഏറ്റു പിടിക്കുകയായിരുന്നു ശ്രീജിത. കഴിഞ്ഞ മാസം അസ്പനിലെ സ്കീ ട്രിപ്പിനിടെയാണ് ഇവർ ബിക്കിനിയിൽ പോസ് ചെയ്തു ആരാധകരെ ഞെട്ടിച്ചത്. കർദാഷിയാന്റെ സ്പെല്ലിങ് തെറ്റിച്ചതിനു ചിലർ ട്രോൾ ചെയ്‌തെങ്കിലും, മരവിപ്പിക്കുന്ന തണുപ്പിനെ തോൽപ്പിച്ചതിന് ശ്രീജിതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരുണ്ട്.

ഏക്താ കപൂറിന്റെ കസോട്ടി സിന്ദഗി കെ എന്ന പരമ്പരയിൽ ഗാർഗി തുഷാർ ബജാജ് എന്ന കഥാപാത്രമായിരുന്നു ശ്രീജിത. ശേഷം അന്നു കി ഹോ ഗയെ വഹ് ഭായ് വഹ് എന്ന സീരിയലിലെ പ്രധാന കഥാപാത്രമായി. ഉത്തരാൻ എന്ന പരമ്പരയിലൂടെ പ്രസിദ്ധയായി. നസർ എന്ന ടി.വി. പരമ്പരയിൽ വേഷം ചെയ്യുകയാണ് ശ്രീജിത ഇപ്പോൾ.

First published: February 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...