നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദേഹത്ത് തീ കൊളുത്തിയിട്ട് വീട്ടിലേക്ക് വാ, അക്ഷയ്‌ക്ക്‌ ഭാര്യ ട്വിങ്കിളിന്റെ താക്കീത്

  ദേഹത്ത് തീ കൊളുത്തിയിട്ട് വീട്ടിലേക്ക് വാ, അക്ഷയ്‌ക്ക്‌ ഭാര്യ ട്വിങ്കിളിന്റെ താക്കീത്

  അക്ഷയുടെ ട്വീറ്റ് റീട്വീറ് ചെയ്തായിരുന്നു ട്വിങ്കിളിന്റെ മറുപടി

  അക്ഷയ് കുമാർ വേദിയിൽ

  അക്ഷയ് കുമാർ വേദിയിൽ

  • Share this:
   മിസിസ് ഫണ്ണി ബോൺസ് എന്നറിയപ്പെടുന്ന ട്വിങ്കിൾ ഖന്ന അത്ര 'നല്ല മൂഡി'ലാണ് ഈ പോസ്റ്റ് ഇട്ടത്. വസ്ത്രം മുഴുവൻ തീപിടിപ്പിച്ചു സ്റ്റേജിൽ കയറി കാണികളുടെ കയ്യടി നേടിയ ഭർത്താവ് അക്ഷയ് കുമാറിനെ കാര്യമായി താക്കീത് നൽകിയിരിക്കുകയാണ് ഭാര്യ ട്വിങ്കിൾ. വേദിക്കു ചുറ്റും കൂടിയിരുന്ന സകലരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു തന്റെ ആദ്യ വെബ് സീരീസായ ദി എൻഡിന്റെ പ്രഖ്യാപന വേളയിൽ അക്ഷയുടെ വരവ്. കറുത്ത സ്യൂട്ട് അണിഞ്ഞ അക്ഷയെ പൊതിഞ്ഞ് ശരീരത്തിന് ചുറ്റും തീ പടർന്നിരുന്നു. ആക്ഷൻ എന്ന് കേട്ടാൽ രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു ചാടുന്ന അക്ഷയിൽ നിന്നും ഇതിൽ കൂടുതൽ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.   "ഇത് തരണം ചെയ്ത് വീട്ടിലോട്ടു വന്നാൽ നിങ്ങളെ ഞാൻ കൊല്ലും" എന്നായിരുന്നു ട്വിറ്റർ വഴി ട്വിങ്കിളിന്റെ പ്രതികരണം. ആരാധകരാവട്ടെ, വീട്ടിൽ തിരികെയെത്തിയ അക്ഷയുടെ അവസ്ഥ അറിയാനുള്ള ആകാംഷയിലും. അക്ഷയുടെ ട്വീറ്റ് റീട്വീറ് ചെയ്തായിരുന്നു ട്വിങ്കിളിന്റെ മറുപടി.

   ആമസോൺ പ്രൈം വീഡിയോ ഒറിജിനലും അബുന്ദന്തിയ എന്റെർറ്റൈന്മെന്റും ചേർന്നുള്ള വെബ് സീരീസാണ് ദി ഏൻഡ്. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു പ്രേക്ഷകർക്ക് സൂചന നൽകും വിധമായിരുന്നു അക്ഷയുടെ പ്രത്യക്ഷപ്പെടൽ. ഒരു ആക്ഷൻ ചിത്രമാണിത്. മാർച്ച് 21നാണ് അക്ഷയുടെ അടുത്ത ചിത്രം കേസരിയുടെ റിലീസ്.

   First published:
   )}