സ്വന്തം ചിത്രത്തിന്റെ ട്രെയിലര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്ന് താപ്സി; കാരണം ഇതാണ്

താപ്‌സിയുടെ കഥാപാത്രത്തെ ഭര്‍ത്താവ് ഒരു പാർട്ടിയിൽ വെച്ച് തല്ലുന്നതാണ് ട്രെയിലറിലുള്ളത്.

News18 Malayalam | news18-malayalam
Updated: February 12, 2020, 1:36 PM IST
സ്വന്തം ചിത്രത്തിന്റെ ട്രെയിലര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്ന് താപ്സി; കാരണം ഇതാണ്
thappad
  • Share this:
ജനുവരി 31ന് പുറത്തുവിട്ട ആദ്യ ട്രെയിലറിലൂടെ വാര്‍ത്തകളിലിടംനേടിയ ചിത്രമാണ് താപ്സി പാനു നായികയായ ധപ്പഡ്. ആദ്യ ട്രെയിലർ ചർച്ചയായതിനു പിന്നാലെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എന്നാൽ ഒരു ട്വിസ്റ്റോടുകൂടിയാണ് രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.

താപ്‌സിയുടെ കഥാപാത്രത്തെ ഭര്‍ത്താവ് ഒരു പാർട്ടിയിൽ വെച്ച് തല്ലുന്നതാണ് ട്രെയിലറിലുള്ളത്. ഈ ട്രെയിലര്‍ എല്ലാവരും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്ന് താപ്സി ആവശ്യപ്പെടുന്നതാണ് ആ ട്വിസ്റ്റ്. ഇതിലൂടെ ഗാര്‍ഹിക പീഡനത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കണമെന്നും താപ്സി .

also read:മമ്മൂട്ടിയുടെ 369 ഗാരേജിലേക്ക് ഒരു അതിഥി കൂടി; 3.5 കോടിയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത വീഡിയോ ഇതായിരിക്കണമെന്നും തപ്‌സി പറയുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇതുപോലുള്ള ഉള്ളടക്കങ്ങൾ കാണുന്നത് അവസാനിപ്പിക്കണമെന്നും താപ്സി വ്യക്തമാക്കുന്നു.ധപ്പഡിന്റെ ആദ്യ ട്രെയിലർ ഒരു ഗൗരവമായ കുറിപ്പിലാണ് ആരംഭിക്കുന്നത്. ഒരു അടി നിസാരകാര്യമല്ലെന്ന് വ്യക്തമാക്കുന്നതിനായി താപ്സി ചുറ്റുമുള്ളവരോട് പൊരുതുന്നത് ആദ്യ ട്രെയിലറിലുണ്ട്.


ഭാര്യയെ അല്ലെങ്കില്‍ ജീവിതപങ്കാളിയെ തല്ലിയാല്‍ നിസ്സാരവല്‍ക്കരിക്കുന്ന പൊതുസമൂഹത്തിനു നേരെയുള്ള ചൂണ്ടുവിരലാണ് ചിത്രം. അനുഭവ് സിൻഹയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളിലെത്തും.
First published: February 12, 2020, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading